രണ്ടുവര്‍ഷത്തെ വിസാ വിലക്ക് നീക്കിയിട്ടില്ളെന്ന് അധികൃതര്‍
text_fieldsമസ്കത്ത്: ഒമാനില്‍നിന്ന് വിസ റദ്ദാക്കി പോയവര്‍ക്ക് മറ്റു വിസയില്‍ തിരിച്ചുവരണമെങ്കില്‍ രണ്ടുവര്‍ഷം കാത്തിരിക്കണമെന്ന നിയമം മാറ്റിയിട്ടില്ളെന്ന് റോയല്‍ ഒമാന്‍ പൊലീസ് അധികൃതര്‍ അറിയിച്ചു. ഈ വാര്‍ത്ത തെറ്റാണെന്നും രണ്ടുവര്‍ഷത്തെ വിസാ നിരോധം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. എല്ലാം പഴയതുപോലെ തന്നെയാണെന്നും നിയമങ്ങള്‍ ഒന്നും മാറിയിട്ടില്ളെന്നും അധികൃതര്‍ പറയുന്നു. രണ്ടുവര്‍ഷത്തെ വിസാ നിരോധം എടുത്തുകളയുമെന്ന് സ്വപ്നം കാണുന്നവര്‍ പടച്ചുവിടുന്ന കിംവദന്തി മാത്രമാണിത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ ഇതുസംബന്ധമായ വാര്‍ത്തകള്‍ വന്നിരുന്നു. ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പ്രവാസികള്‍ ഏറെ കാത്തിരുന്ന വാര്‍ത്തയായിരുന്നതിനാല്‍ പലരും ഇത് ഏറ്റുപിടിക്കുകയായിരുന്നു. ഇതിന്‍െറ വെളിച്ചത്തിലാണ് റോയല്‍ ഒമാന്‍ പൊലീസ് വിശദീകരണവുമായി എത്തിയത്. നിയമം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും തല്‍ക്കാലം അത് മാറ്റാന്‍ ഒരു സാധ്യതയുമില്ളെന്നും ആര്‍.ഒ.പി അറിയിച്ചു. പത്തു വര്‍ഷം മുമ്പ് ഗള്‍ഫ് ന്യൂസില്‍ വന്ന വാര്‍ത്തയാണ് പ്രചരിക്കപ്പെട്ടത്. പത്തുവര്‍ഷം മുമ്പുള്ള തീയതിയിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്ന് ശ്രദ്ധിക്കാതെയായിരുന്നു ആരോ വാര്‍ത്ത പോസ്റ്റ് ചെയ്തത്. പിന്നീട് പലരും അത് ഏറ്റുപിടിക്കുകയായിരുന്നു. ഇതോടെ, വാര്‍ത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. വിലക്ക് മാറുന്ന പക്ഷം നിരവധി പേര്‍ സ്പോണ്‍സറെ മാറ്റി പുതിയ കമ്പനിയില്‍ വിസ അടിക്കാന്‍ കാത്തിരിക്കുന്നുണ്ട്. അതുകൊണ്ടാണ് കള്ളവാര്‍ത്ത വന്‍തോതില്‍ പ്രചരിച്ചത്. ആദ്യകാലങ്ങളില്‍ ഒമാനില്‍ ഒരു വിസ റദ്ദാക്കി മറ്റൊരു വിസയില്‍ വരണമെങ്കില്‍ പഴയ സ്പോണ്‍സറുടെ എന്‍.ഒ.സി അത്യാവശ്യമായിരുന്നു. എന്നാല്‍, എട്ടുവര്‍ഷം മുമ്പാണ് അധികൃതര്‍ നിയമം എടുത്തുകളഞ്ഞത്. ഇതോടെ, പലര്‍ക്കും യഥേഷ്ടം സ്പോണ്‍സറെ മാറ്റാനും ജോലി മാറാനും അവസരം ലഭിച്ചിരുന്നു. ഇത് മുതലാക്കി നിരന്തരം സ്പോണ്‍സറെ മാറ്റുന്നവരും നിരവധിയുണ്ടായിരുന്നു. ഇത് കമ്പനികള്‍ക്കും വലിയ നഷ്ടമുണ്ടാക്കി. തൊഴില്‍ ഉടമകളുടെ ആവശ്യം മുന്‍നിര്‍ത്തിയാണ് രണ്ടുവര്‍ഷം മുമ്പ് ഈ നിയമം എടുത്തുകളയുകയും വിസ റദ്ദാക്കുന്നവര്‍ക്ക് വീണ്ടും ജോലിക്കായി ഒമാനില്‍ ഇറങ്ങണമെങ്കില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കണമെന്ന നിയമമുണ്ടാക്കിയത്. മുന്‍കാലങ്ങളില്‍ ഏതെങ്കിലും വിസയില്‍ ഒമാനിലത്തെി പറ്റിയ ജോലികള്‍ കണ്ടത്തെി വിസ മാറുന്നവര്‍ നിരവധിയായിരുന്നു. എന്നാല്‍, പുതിയ നിയമം നിലവില്‍വന്നതോടെ പുതിയ തലമുറയിലെ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ ഭാഗ്യപരീക്ഷണത്തിനായി ഒമാനിലത്തെുന്ന പ്രവണത കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ തങ്ങള്‍ക്ക് യോജിച്ച ജോലി ലഭിച്ചാല്‍ മാത്രമാണ് ഇവര്‍ ഒമാനിലത്തെുന്നത്. അതിനാല്‍, ഇത്തരക്കാര്‍ ഏറെ ആലോചിച്ചശേഷമാണ് ഒമാനിലത്തെുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.