ഒമാന്‍ തീരത്ത് ഇന്ത്യന്‍ ചരക്കുകപ്പല്‍ മുങ്ങി; നാവികരെ രക്ഷപ്പെടുത്തി
text_fieldsമസ്കത്ത്: ഒമാന്‍ തീരത്ത് ഇന്ത്യന്‍ ചരക്കുകപ്പല്‍ മുങ്ങി. 11 നാവികരെ രക്ഷപ്പെടുത്തി. നാവികര്‍ എല്ലാവരും ഗുജറാത്ത് സ്വദേശികളാണ്. മസ്കത്തില്‍നിന്ന് മുന്നൂറോളം കിലോമീറ്റര്‍ ദൂരെ ജഅലാന്‍ ബനീ ബൂഅലി തീരത്ത് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. പോര്‍ബന്ദറില്‍ രജിസ്റ്റര്‍ ചെയ്ത കപ്പല്‍ ഷാര്‍ജയില്‍നിന്ന് യമനിലെ മുകല്ല തുറമുഖത്തേക്ക് പോവുകയായിരുന്നു. യൂസ്ഡ് കാറുകള്‍, ഭക്ഷണസാധനങ്ങള്‍, ടയര്‍, എന്‍ജിന്‍ ഓയില്‍ എന്നിവയാണ് കപ്പലില്‍ ഉണ്ടായിരുന്നത്. രാവിലെ എട്ടോടെ മത്സ്യത്തൊഴിലാളികളാണ് പകുതി മുങ്ങിയ കപ്പലില്‍നിന്ന് ഇവരെ രക്ഷിച്ചത്. കരയിലത്തെിച്ചശേഷം ഇവരെ റോയല്‍ ഒമാന്‍ പൊലീസിന് കൈമാറുകയായിരുന്നു. രക്ഷപ്പെടുത്തിയ നാവികരെ ഒമാന്‍ പൊലീസ് ജഅലാന്‍ ബനീ ബൂഅലിയില്‍ എത്തിച്ച് ഇന്ത്യന്‍ എംബസി ഓണററി കോണ്‍സുലാര്‍ ഫക്രുദ്ദീന്‍െറ നേതൃത്വത്തിലെ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് കൈമാറി. കപ്പലിന്‍െറ അടിത്തട്ട് തകര്‍ന്ന് വെള്ളം കയറുകയായിരുന്നെന്ന് രക്ഷപ്പെട്ടവര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. പത്തുമണിയോടെ കപ്പല്‍ പൂര്‍ണമായും മുങ്ങി. കപ്പല്‍ ഉടമയുമായും ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ടതായും വൈകാതെ ഇവരെ നാട്ടിലേക്ക് കയറ്റിവിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഫക്രുദ്ദീന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.