ആശയക്കുഴപ്പങ്ങള്‍ ദൂരീകരിച്ച് റോയല്‍ ഒമാന്‍ പൊലീസ്
text_fieldsമസ്കത്ത്: വിസ പുതുക്കലും എന്‍.ഒ.സിയുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പങ്ങള്‍ ദൂരീകരിച്ച് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍.ഒ.പി) രംഗത്ത്. വിദേശികളുടെ കുടിയേറ്റം സംബന്ധിച്ച നിയമത്തിന്‍െറ 11ാം ആര്‍ട്ടിക്കിളില്‍ പുതുതായി ഒന്നും ചേര്‍ത്തിട്ടില്ളെന്ന് ആര്‍.ഒ.പിയിലെ പാസ്പോര്‍ട്സ് ആന്‍ഡ് റസിഡന്‍റ്സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഹിലാല്‍ ബിന്‍ അഹമ്മദ് അല്‍ ബുസൈദി വ്യക്തമാക്കി. എന്‍.ഒ.സി സംബന്ധമായ വിഷയത്തില്‍ പാസ്പോര്‍ട്ട് ആന്‍ഡ് റെസിഡന്‍റ്സ് ഡയറക്ടറേറ്റ് ജനറല്‍ ഒരു നടപടി കൂടി കൂട്ടിച്ചേര്‍ത്തതേയുള്ളൂ. എന്‍.ഒ.സി ഹാജരാക്കുമ്പോള്‍ മുന്‍ സ്പോണ്‍സറോ അദ്ദേഹത്തിന്‍െറ പ്രതിനിധിയോ പാസ്പോര്‍ട്ട് ആന്‍ഡ് റെസിഡന്‍സ് ഡയറക്ടറേറ്റില്‍ നേരിട്ട് ഹാജരാകണമെന്നതാണത്. വ്യജ എന്‍.ഒ.സികള്‍ ഇല്ളെന്നും തന്‍െറ മുന്‍ ജീവനക്കാരന്‍ ഒമാനില്‍ തിരികെ ജോലിക്ക് വരുന്നതില്‍ തൊഴിലുടമക്ക് എതിര്‍പ്പ് ഇല്ളെന്നും ഉറപ്പാക്കാന്‍വേണ്ടിയാണ് ഈ നിബന്ധനയെന്നും ബ്രിഗേഡിയര്‍ ഹിലാല്‍ ബിന്‍ അഹമ്മദ് അല്‍ ബുസൈദി ചൂണ്ടിക്കാട്ടി.
തൊഴില്‍ വിസ ഫീസ് വര്‍ധിപ്പിച്ചിട്ടില്ല. പുതിയ വിസക്കും 20 റിയാല്‍ തന്നെയാണ് ഫീസ് ഈടാക്കുന്നത്. മുമ്പ് ഒമാനില്‍ ജോലി ചെയ്ത് വിസ റദ്ദാക്കി പോയ ആള്‍ക്ക് നടപടിക്രമങ്ങള്‍ പാലിച്ച് പിന്നീട് വിസിറ്റ്, ടൂറിസ്റ്റ് വിസയില്‍ വരുന്നതില്‍ വിലക്കില്ല.
രാജ്യത്ത് പ്രവേശിപ്പിക്കുന്നതില്‍ ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങള്‍ തടസ്സം പ്രകടിപ്പിച്ചാല്‍ വിസ അനുവദിക്കുകയുമില്ല. വിസയുടെ കാര്യത്തില്‍ സ്ത്രീ-പുരുഷ വിവേചനമൊന്നുമില്ല. അതേസമയം, സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിയില്ല എന്ന് കണ്ടത്തെിയിരിക്കുന്ന ചില ജോലികള്‍ക്കും ബിസിനസുകള്‍ക്കും വിസ അനുവദിക്കില്ല. ചില ബിസിനസുകളുടെ ലൊക്കേഷന്‍ സ്ത്രീകള്‍ക്ക് അനുയോജ്യമായിരിക്കില്ല. 600 റിയാല്‍ ശമ്പളമുള്ള വിദേശികള്‍ക്കാണ് ഫാമിലി വിസ അനുവദിക്കുക. ഭാര്യ, 21 വയസ്സിന് താഴെയുള്ള കുട്ടികള്‍, പ്രായമുള്ള മാതാപിതാക്കള്‍ എന്നിവരെ ഫാമിലി വിസയില്‍ കൊണ്ടുവരാം. വിസ ഫീസ് ഘടനയില്‍ മാറ്റമൊന്നും വരുത്തിയിട്ടുമില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
ടൂറിസ്റ്റ് വിസകള്‍ സംബന്ധിച്ച നിയമങ്ങള്‍ ആര്‍.ഒ.പി വെബ്സൈറ്റിലുണ്ട്. അതുപ്രകാരം അപേക്ഷയയച്ച് ഓണ്‍ലൈനില്‍ ഫീസ് അടച്ചാല്‍ അതിര്‍ത്തി പോയന്‍റുകളില്‍നിന്ന് വിസ ലഭിക്കും. രണ്ടു തരം ടൂറിസ്റ്റ് വിസകളുണ്ട്. ഒരു മാസത്തേക്കുള്ളതിന് 20 റിയാലാണ് ഫീസ്. അത്ര തന്നെ ഫീസ് അടച്ചാല്‍ ഒരുമാസത്തേക്കുകൂടി പുതുക്കിക്കിട്ടും.
10 ദിവസത്തേക്കുള്ള വിസക്ക് അഞ്ച് റിയാലാണ് ഫീസ്. അത്ര തന്നെ ഫീസ് അടച്ചാല്‍ പത്ത് ദിവസത്തേക്ക് കൂടി പുതുക്കി കിട്ടും. ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളതിനാല്‍ നാടുകടത്തപ്പെട്ട വിദേശികള്‍ കള്ള പാസ്പോര്‍ട്ടില്‍ വീണ്ടും വരുന്നത് തടയാന്‍ സംവിധാനങ്ങളുണ്ട്. മറ്റ് ജി.സി.സി രാജ്യങ്ങളും അറബ് രാജ്യങ്ങളും അന്താരാഷ്ട്ര സുരക്ഷാ ഏജന്‍സികളുമായി ഈ വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.