എണ്ണവിലയിടിവ് : ഉല്‍പാദകരാഷ്ട്രങ്ങളുടെ നീക്കങ്ങള്‍ക്ക് ഒമാന്‍ പിന്തുണ
text_fieldsമസ്കത്ത്: എണ്ണവിലയിടിവ് പിടിച്ചുനിര്‍ത്താനുള്ള വന്‍കിട ഉല്‍പാദകരാഷ്ട്രങ്ങളുടെ നീക്കത്തിന് ഒമാന്‍െറ പിന്തുണ. എല്ലാ ഉല്‍പാദകരുടെയും സമ്മതത്തോടെയുള്ള സുതാര്യമായ ശ്രമങ്ങളെ പിന്തുണക്കാന്‍ ഒമാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് എണ്ണ, പ്രകൃതിവാതക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സലീം ബിന്‍ നാസര്‍ അല്‍ ഒൗഫി അറിയിച്ചു.
എണ്ണവില ഉയര്‍ത്തുന്നതിനായി സൗദിയും റഷ്യയുമടക്കം ആറ് ഉല്‍പാദകര്‍ എണ്ണ ഉല്‍പാദനം കുറക്കാന്‍ തീരുമാനിച്ചതിന്‍െറ പശ്ചാത്തലത്തിലാണ് അണ്ടര്‍ സെക്രട്ടറിയുടെ പ്രതികരണം.
അതേസമയം, ഇതുസംബന്ധിച്ച ചര്‍ച്ചകളിലൊന്നും ഒമാന്‍ കക്ഷിയല്ലാത്തതിനാല്‍ ഉല്‍പാദനം കുറക്കാനുള്ള തീരുമാനം വിലയെ എങ്ങനെ സ്വാധീനിക്കുമെന്നത് പറയാന്‍ കഴിയില്ളെന്നും അണ്ടര്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
എണ്ണവിലയിലെ ചാഞ്ചാട്ടം പിടിച്ചുനിര്‍ത്തുന്നതിനായി മറ്റ് ഉല്‍പാദകര്‍ക്കൊപ്പം വേണമെങ്കില്‍ ഉല്‍പാദനം അഞ്ചു മുതല്‍ 10 ശതമാനമായി കുറക്കാന്‍ തയാറാണെന്ന് ജനുവരിയില്‍ എണ്ണ, പ്രകൃതിവാതക മന്ത്രി ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുംഹി അറിയിച്ചിരുന്നു. ഈവര്‍ഷം പ്രതിദിനം 9,90,000 ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കാനാണ് ഒമാന്‍ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.