അറബ് രാഷ്ട്രങ്ങളില്‍ മൂല്യവര്‍ധിത നികുതി 2018 ഓടെ
text_fieldsമസ്കത്ത്: മൂല്യവര്‍ധിത നികുതി നടപ്പാക്കാനുള്ള തീരുമാനത്തില്‍നിന്ന് അറബ്രാഷ്ട്രങ്ങള്‍ പിന്നോട്ടില്ളെന്ന് ഒമാന്‍ ധനകാര്യമന്ത്രി ദാര്‍വിഷ് ബിന്‍ ഇസ്മായീല്‍ അല്‍ ബലൂഷി. എന്നാല്‍, 2018 ഓടെ മാത്രമേ ഇത് നടപ്പാക്കാന്‍ സാധ്യതയുള്ളൂവെന്നും അബൂദബിയില്‍ അറബ് സാമ്പത്തിക ഫോറത്തിന് എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതി ഈടാക്കാനാണ് പ്രാഥമിക ധാരണയായിരിക്കുന്നത്. 2018വരെ തീരുമാനങ്ങളില്‍ ഭേദഗതി ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും അഞ്ചു ശതമാനമെന്ന നിരക്കില്‍ മാറ്റമുണ്ടാകില്ളെന്ന് മന്ത്രി പറഞ്ഞു. ജി.സി.സി രാഷ്ട്രങ്ങള്‍ നികുതിഘടന പരിഷ്കരിക്കണമെന്ന ഐ.എം.എഫ് മേധാവിയുടെ അഭിപ്രായത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കഴിഞ്ഞ ഡിസംബറില്‍ യു.എ.ഇ ധനകാര്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി യൂനുസ് അല്‍ ഖൗരി മൂല്യവര്‍ധിത നികുതി നടപ്പാക്കുന്നത് സംബന്ധിച്ച വിഷയങ്ങളില്‍ ജി.സി.സി രാഷ്ട്രങ്ങള്‍ തമ്മില്‍ ധാരണയില്‍ എത്തിയതായി അറിയിച്ചിരുന്നു. 94 വിഭാഗങ്ങളിലുള്ള ഭക്ഷണസാധനങ്ങളെ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇതോടൊപ്പം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെയും നികുതിയില്‍നിന്ന് മുക്തമാക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.