ഒമാനില്‍ വീണ്ടും മെര്‍സ് രോഗം റിപ്പോര്‍ട്ട് ചെയ്തു
text_fieldsമസ്കത്ത്: ഒമാനില്‍ വീണ്ടും മെര്‍സ് ബാധ റിപ്പോര്‍ട്ട് ചെയ്തു. കടുത്ത പനിയും ന്യുമോണിയയുമായി വന്ന 40കാരനിലാണ് രോഗം കണ്ടത്തെിയത്. റഫറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് ഏഴാം തവണയാണ് രാജ്യത്ത് മെര്‍സ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രോഗബാധിതരില്‍ മൂന്നുപേരാണ് നേരത്തേ മരിച്ചത്. കഴിഞ്ഞ മേയ് അവസാനമാണ് രാജ്യത്ത് അവസാന രോഗബാധ കണ്ടത്തെിയത്. രോഗം പടരാതിരിക്കാന്‍ സുസജ്ജമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. റഫറല്‍ ആശുപത്രികള്‍ ഏത് സാഹചര്യം നേരിടാനും സജ്ജമാണ്.
പൊതുജനങ്ങള്‍ ശുചിത്വം പാലിക്കുകയും ചുമക്കുകയും തുമ്മുകയും ചെയ്താല്‍ കൈകള്‍ വൃത്തിയാക്കുകയും വേണം. ഇതുവഴി മെര്‍സ് അടക്കം ശ്വാസകോശരോഗങ്ങളില്‍നിന്നും നിരവധി ആരോഗ്യപ്രശ്നങ്ങളില്‍ നിന്നും പ്രതിരോധം തീര്‍ക്കാന്‍ കഴിയുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറഞ്ഞു. ഒട്ടകങ്ങളില്‍നിന്നാണ് രോഗം പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത്. ഒട്ടകങ്ങളുമായി ഇടപഴകുന്നവര്‍ ശുചിത്വ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഒട്ടകങ്ങളുടെ മൂക്കില്‍നിന്ന് ഒലിക്കുന്ന സ്രവത്തിലൂടെയാണ് രോഗം പടരുന്നതെന്നാണ് ഒടുവിലത്തെ പഠനങ്ങള്‍ തെളിയിക്കുന്നത്. കടുത്ത പനി, ചുമ, അതികഠിനമായ ശ്വാസതടസ്സം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ചിലരില്‍ ന്യുമോണിയയും വയറിളക്കവും അനുബന്ധമായി കാണാറുണ്ട്.
രോഗിക്ക് ദീര്‍ഘമായി ശ്വാസമെടുക്കാന്‍ കഴിയില്ല. തുടക്കത്തിലേ കണ്ടത്തെി ചികിത്സ നല്‍കിയാല്‍ രോഗം ഭേദമാക്കാന്‍ കഴിയും.
ശ്വാസതടസ്സത്തോടെയുള്ള പനിയുള്ളവര്‍ ഉടന്‍ ചികിത്സ തേടണം.
ചികിത്സ വൈകിയാല്‍ രോഗവിമുക്തി എളുപ്പമല്ളെന്നും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.