കേരളവിഭാഗം ക്രിസ്മസ്–പുതുവത്സരാഘോഷം
text_fieldsമസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരളവിഭാഗം ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചു. കഴിഞ്ഞദിവസം ദാര്‍സൈത്തിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ഹാളില്‍ നടന്ന പരിപാടി മസ്കത്ത് നഗരസഭയുടെ അമിറാത്തിലെ ഡയറക്ടര്‍ ജനറല്‍ യൂനിസ് സാഖി അല്‍ ബലൂഷി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ എംബസിയിലെ സെക്കന്‍ഡ് സെക്രട്ടറി നീലു റോഹ്റ മുഖ്യാതിഥിയായിരുന്നു.
പിന്നണി ഗായകന്‍ രതീഷ് കുമാറിന്‍െറ നേതൃത്വത്തില്‍ പഴയകാല സിനിമാഗാനങ്ങള്‍ കോര്‍ത്തിണക്കി, ഗാനങ്ങളുടെ ദൃശ്യാവിഷ്കാരത്തോടെ ഒരുക്കിയ സംഗീത ദൃശ്യപരിപാടി കാണികളില്‍ ഗൃഹാതുരസ്മരണകള്‍ ഉണര്‍ത്തി.
കേരളവിഭാഗം അംഗങ്ങളായ അമ്മു ജി.വി, വിഷ്ണു വിനോദ്, ബബിത ശ്യാം, വിനു കൃഷ്ണ എന്നിവരും രതീഷ് കുമാറിനോടോപ്പം ഗാനങ്ങള്‍ ആലപിച്ചു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള വിഭാഗം അംഗവും പ്രഥമ പ്രവാസ കലാ ശ്രീ അവാര്‍ഡ് ജേതാവുമായ വി.പി. രാമചന്ദ്രന് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. കേരളവിഭാഗം കോ. കണ്‍വീനര്‍ സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കണ്‍വീനര്‍ രജിലാല്‍ കൊക്കാടന്‍ അധ്യക്ഷനായിരുന്നു. കേരള വിഭാഗം സ്ഥാപക കണ്‍വീനര്‍ പി.എം. ജാബിര്‍, ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വിത്സണ്‍ വി.ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കേരളവിഭാഗം ട്രഷറര്‍ സന്തോഷ് പിള്ള നന്ദി പറഞ്ഞു. പ്രവാസി മലയാളി സമൂഹത്തിന് എന്നും ആവേശമായ കവിതയും സാഹിത്യവും ഇഴുകിച്ചേര്‍ന്ന, ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തിയ, പഴയകാല സിനിമാഗാനങ്ങളുടെ സംഗീത ദൃശ്യപരിപാടിയില്‍ 600ലേറെ പേര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.