കേരളോത്സവം: അവസാന തീയതി ഇന്ന്; കൂടുതല്‍ പേര്‍ മത്സരരംഗത്ത്
text_fieldsമസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരളവിഭാഗം സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്‍െറ ഭാഗമായ കലാ സാഹിത്യ മത്സരങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്. ജനുവരി അവസാന ആഴ്ചയാണ് മത്സരങ്ങള്‍ നടക്കുക.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ഓപണ്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. ഇതുവരെ വിവിധ വിഭാഗങ്ങളിലായി 2200 പേര്‍ രജിസ്റ്റര്‍ ചെയ്തതായി കേരള വിഭാഗം കണ്‍വീനര്‍ രജിലാല്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം മൊത്തം 2000ത്തിലധികം പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. കൂടുതല്‍ അപേക്ഷകര്‍ എത്തുന്നത് പരിപാടിയുടെ മാറ്റ് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായും നേരിട്ടും അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. നേരിട്ട് അപേക്ഷിക്കുന്നവര്‍ക്ക് കേരള വിങ് ഓഫിസില്‍ അപേക്ഷകള്‍ എത്തിക്കാവുന്നതാണ്.
ഒമ്പത് വയസ്സിന് താഴെയുള്ളവരാണ് സബ് ജൂനിയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുക. ഒമ്പത് വയസ്സ് മുതല്‍ 13 വരെ ജൂനിയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടും. 13 മുതല്‍ 17 വയസ്സ് വരെയുള്ളവരാണ് *******സീനിയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 17 വയസ്സിന് മുകളിലുള്ളവര്‍ ഓപണ്‍ വിഭാഗത്തിലാണ് മത്സരിക്കേണ്ടത്. നൃത്തവിഭാഗത്തില്‍ ഭരതനട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, സംഘ നൃത്തം എന്നിവ ഉള്‍പ്പെടും. ലളിതഗാനം, സിനിമാഗാനം, ശാസ്ത്രീയ സംഗീതം, വടക്കന്‍ പാട്ട്, മാപ്പിളപ്പാട്ട്, സംഘഗാനം, നാടകഗാനം എന്നിവയിലാണ് മത്സരമുണ്ടാവുക. കഥാപ്രസംഗം, കീ ബോര്‍ഡ് എന്നിവയും സാഹിത്യവിഭാഗത്തില്‍ മലയാളം, ഇംഗ്ളീഷ് പ്രസംഗം, കഥാരചന, കവിതാ രചന, ലേഖനമെഴുത്ത് എന്നിവയുമാണുള്ളത്. നാട്ടില്‍നിന്നത്തെുന്ന വിധികര്‍ത്താക്കളായിരിക്കും മത്സരങ്ങള്‍ വിലയിരുത്തുക. ജനുവരി അവസാന ആഴ്ചമുതലുള്ള മൂന്നാഴ്ചകളിലെ വെള്ളി, ശനി ദിവസങ്ങളിലാണ് മത്സരം നടക്കുക. വിജയികള്‍ക്ക് ഏപ്രില്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കും. എറ്റവും കൂടുതല്‍ പോയന്‍റ് നേടുന്ന സ്കൂളും ആദരിക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.