മലയാള സിനിമയുടെ അരങ്ങിലേക്ക് ഒമാനി പൗരന്‍
text_fieldsമസ്കത്ത്: ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്രയുടെ സിനിമകള്‍ കണ്ട് നടനാകാന്‍ മോഹിക്കുകയും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ആരാധിക്കുകയും ചെയ്യുന്ന ഒമാനി പൗരന്‍ മലയാളി സിനിമയുടെ അരങ്ങിലേക്ക് എത്തുന്നു. പ്രശസ്ത തിരക്കഥാകൃത്തായ ടി.എ. റസാക്ക് ഒരുക്കുന്ന ‘ഉപ്പാപ്പ’ എന്ന ചിത്രത്തിലാണ് ഒമാന്‍- അറബ് ചലച്ചിത്ര ലോകത്തെ പ്രമുഖ നടനായ സലീം ബഹ്വാന്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. റസാക്കിന്‍െറ 50ാമത് തിരക്കഥകൂടിയാണ് ‘ഉപ്പാപ്പ’. കോഴിക്കോട്ടെ അറബിക്കല്യാണത്തിന്‍െറ കഥ പറയുന്ന ചിത്രത്തില്‍ സിദ്ദീഖും നുസ്റത്ത് ജഹാനും പ്രധാന വേഷങ്ങളിലത്തെുന്നുണ്ട്. അറബ് ലോകവും പ്രവാസവും മലയാള സിനിമക്ക് നിരവധി തവണ വിഷയമായിട്ടുണ്ടെങ്കിലും അറബ് അഭിനേതാവ് ആദ്യമായി പ്രധാന വേഷത്തിലത്തെുന്നു എന്ന പ്രത്യേകതകൂടി ‘ഉപ്പാപ്പ’ എന്ന ചിത്രത്തിനുണ്ട്. ജനുവരി 15ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. കോഴിക്കോടും ദുബൈയുമാണ് പ്രധാന ലൊക്കേഷന്‍. സമീപകാലത്ത് നിരവധി മലയാള ചിത്രങ്ങളില്‍ പ്രവാസം വിഷയമായിട്ടുണ്ടെങ്കിലും അറബ് അഭിനേതാക്കള്‍ പ്രധാന വേഷങ്ങളിലേക്ക് എത്തിയിരുന്നില്ല. അറബ് സിനിമകളില്‍ നിരവധി മലയാളികള്‍ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും മലയാളത്തിന്‍െറ മുറ്റത്തേക്ക് അറബ് നടീ നടന്മാര്‍ എത്തിയിരുന്നില്ല. നിരവധി ഹ്രസ്വചിത്രങ്ങളില്‍ അറബികള്‍ വേഷമിട്ടിട്ടുണ്ടെങ്കിലും മുഴുനീള ഫീച്ചര്‍ ഫിലിമിലേക്ക് സലീം ബഹ്വാനിലൂടെ ആദ്യമായി എത്തുകയാണ്.
ഏഴാം വയസ്സില്‍ ധര്‍മേന്ദ്രയുടെ ചിത്രം കണ്ടപ്പോള്‍ തന്നെ അഭിനേതാവ് ആകുകയെന്ന മോഹം മനസ്സില്‍ വളര്‍ന്നുകഴിഞ്ഞിരുന്നതായി സലീം ബഹ്വാന്‍ പറയുന്നു. ബോളിവുഡ് ചിത്രങ്ങള്‍ സ്വാധീനിച്ചതോടെ ആ മോഹം യാഥാര്‍ഥ്യമാക്കാന്‍ തീരുമാനിച്ചു. അമേരിക്കയിലും ബ്രിട്ടനിലുമെല്ലാം ഉപരിപഠനത്തിനായി പോയപ്പോള്‍ തിയറ്ററുകളുമായി സഹകരിക്കുകയും ചെയ്തു. പഠനം കഴിഞ്ഞ് തിരിച്ചുവന്നശേഷമാണ് അഭിനയരംഗത്ത് സജീവമായത്. ഒമാന്‍ ടെലിവിഷന്‍ നിര്‍മിച്ച സീരിയലുകളില്‍ അഭിനയിച്ചായിരുന്നു തുടക്കം. 1992ലാണ് അഭിനയരംഗത്ത് സലീമിന് മികച്ച അവസരം ലഭിക്കുന്നത്. കുവൈത്തി സംവിധായകന്‍െറ ടെലിവിഷന്‍ സീരീസ് ആയ ആഖിര്‍ അല്‍ അന്‍കൂദില്‍ ഗള്‍ഫ് മേഖലയിലെ വിവിധ അഭിനേതാക്കള്‍ക്കൊപ്പം നടിക്കാന്‍ അവസരം ലഭിച്ചു. തന്‍െറ അഭിനയജീവിതത്തെ ഈ സീരീസ് മാറ്റിമറിച്ചു. 2006ല്‍ ആദ്യ ഒമാനി ചിത്രമായ അല്‍ ബൂമിലും അഭിനയിച്ചു. മാര്‍ക് റേറ്ററിങ്ങിന്‍െറ ഇംഗ്ളീഷ് ചിത്രമായ പൈറേറ്റ്സ് ബ്ളഡില്‍ നായകവേഷം അഭിനയിക്കുകയും ചെയ്തു. ആറു രാഷ്ട്രങ്ങളില്‍നിന്ന് ആറ് നായകന്മാരുണ്ടായിരുന്ന ഈ ചിത്രം തനിക്ക് ആത്മവിശ്വാസം പകരുകയും സംവിധാനത്തിലേക്ക് കടക്കാന്‍ പ്രേരണയാകുകയും ചെയ്തതായി സലീം പറയുന്നു. ബഹ്ത് അന്‍ മുഷ്തഹീല്‍, മറാഹ് ഫി അലോമര്‍, കിസ്സത് മെഹ്റ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു. ഇതിനിടെ, ഹോളിവുഡ് സ്റ്റാര്‍ ജോര്‍ജ് ക്ളൂണിക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും അറബികളെ മോശമായി കാണിക്കുന്നതിനാല്‍ നിരസിച്ചു. തന്‍െറ മകള്‍ നസ്റിയയെ അറബ് കച്ചവടക്കാരനായ കമാല്‍ യൂസുഫിന് വിവാഹം കഴിച്ചുകൊടുത്ത കോഴിക്കോട് സ്വദേശിയായ ഇബ്രാഹീം എന്ന പിതാവിന്‍െറ മാനസികവ്യഥകളാണ് ഉപ്പാപ്പ എന്ന ചിത്രം പറയുന്നത്. പിതാവ് രോഗിയായതോടെ കമാല്‍ യൂസുഫ് ദുബൈയിലേക്ക് മടങ്ങുന്നു. കുടുംബത്തിന്‍െറ സമ്മര്‍ദംമൂലം കോഴിക്കോട്ടേക്ക് തിരിച്ചുവരുന്നില്ല. ഗര്‍ഭിണിയായ നസ്റിയയെ വിവാഹമോചനം ചെയ്യുന്നു. തുടര്‍ന്ന്, നസ്റിയയുടെ മകനിലൂടെ സിനിമ വികസിക്കുകയാണ്. ഇബ്രാഹീമിനെ സിദ്ദീഖും കമാല്‍ യൂസുഫിനെ സലീം ബഹ്വാനും ആണ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നായികയായ നുസ്റത്ത് ജഹാന്‍ നേരത്തേ ഇറാനി യുവതി റൈഹാന ജബ്ബാരിയുടെ വേഷം ഹ്രസ്വ ചിത്രത്തില്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയ അഭിനേത്രിയാണ്. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പൊലീസുകാരനെ കൊലപ്പെടുത്തിയതിന്‍െറ പേരില്‍ വധശിക്ഷക്ക് വിധേയയായ റൈഹാനയുടെ വേഷമാണ് നുസ്റത്ത് അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.