ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പ് ശനിയാഴ്ച
text_fieldsമസ്കത്ത്: ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളുടെ തെരഞ്ഞെടുപ്പ് ശനിയാഴ്ച മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ മള്‍ട്ടി പര്‍പ്പസ് ഹാളില്‍ നടക്കും. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെയായിരിക്കും തെരഞ്ഞെടുപ്പ് സമയം.
അഞ്ച് സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യന്‍ സ്കൂള്‍ മസ്കത്തിലെയും സെന്‍ട്രല്‍ ഫോര്‍ സ്പെഷല്‍ എഡുക്കേഷനിലെയും കുട്ടികളുടെ രക്ഷിതാക്കളാണ് ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുക. ഈ അഞ്ച് അംഗങ്ങളില്‍നിന്നാണ് ബോര്‍ഡ് ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത്. നിലവിലുള്ള സ്ഥാനാര്‍ഥികളില്‍നിന്ന് ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന അഞ്ചുപേരാണ് ബോര്‍ഡിലത്തെുക. അഞ്ച് സ്ഥാനങ്ങളിലേക്ക് 10 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. ചന്ദ്രഹാസ് കെ അഞ്ചന്‍, മുഹമ്മദ് ബഷീര്‍, മുഹമ്മദ് സാമിര്‍ റാസാ ഫൈസി, വില്‍സന്‍ വി. ജോര്‍ജ്, ഷമീര്‍ പുകപ്രത്ത് താഴെ കുനിയില്‍, ബേബി സാം സാമുവല്‍ കുട്ടി, പെരി ജഗന്നാഥ മണി, തോമസ് ഫിലിപ്, അജയ് കുമാര്‍ ജനാര്‍ദനന്‍ പിള്ളൈ, കുമാര്‍ വെമ്പു എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ഇതില്‍ എട്ടു പേരും പുതുമുഖങ്ങളാണ്.
വില്‍സന്‍ വി. ജോര്‍ജ് നിലവിലുള്ള ഡയറക്ര്‍ ബോര്‍ഡ് ചെയര്‍മാനും മുഹമ്മദ് ബഷീര്‍ ഫിനാന്‍സ് ഡയറക്ടറുമാണ്. സതീശ് നമ്പ്യാര്‍ കമീഷണറായ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്. സ്ഥാനാര്‍ഥികള്‍ക്ക് കര്‍ശനമായ തെരഞ്ഞെടുപ്പ് ചട്ടങ്ങളാണ് നിലവിലുള്ളത്. ഇവ പാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടികള്‍ എടുക്കുന്നതാണ്. മറ്റു സ്ഥാനാര്‍ഥികളെ അവമതിക്കുന്ന രീതിയില്‍ സംസാരിക്കാനോ എഴുതാനോ പാടില്ളെന്ന് ചട്ടത്തിലുണ്ട്. നിലവിലുള്ള സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡിനോ സ്കൂള്‍ ഭരണസമിതിക്കോ എതിരായി എഴുതാനോ പറയാനോ പാടില്ല. തെരഞ്ഞെടുപ്പിനോ തെരഞ്ഞെടുപ്പിന്‍െറ നടപടിക്രമങ്ങള്‍ക്കോ ഭംഗമുണ്ടാക്കുന്ന ഒരു പ്രവര്‍ത്തനവും സ്ഥാനാര്‍ഥികള്‍ നടത്തരുത്. ഒമാനിനകത്തുനിന്നോ പുറത്തുനിന്നോ തെരഞ്ഞെടുപ്പ് സംബന്ധമായ വിഷയങ്ങളും മറ്റും മാധ്യമങ്ങളുമായി പങ്കുവെക്കാനോ എഴുതാനോ പാടില്ല. രക്ഷിതാക്കളുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാനോ വോട്ട് പിടിക്കാനോ പാടില്ല തുടങ്ങിയ നിരവധി ചട്ടങ്ങള്‍ നിലവിലുണ്ട്. സ്ഥാനാര്‍ഥികള്‍ ഇവ പാലിക്കുന്നുണ്ടെന്ന് കമീഷന്‍ ഉറപ്പുവരുത്തുന്നുണ്ട്.
ഇന്ത്യന്‍ സ്കൂള്‍ മസ്കത്തിലും സ്പെഷല്‍ സ്കൂളിലും പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളില്‍ ഒരാള്‍ക്ക് മാത്രമാണ് വോട്ടവകാശമുണ്ടാവുക. എത്ര കുട്ടികള്‍ പഠിക്കുന്നുണ്ടെങ്കിലും ഒരു വോട്ടിന് മാത്രമാണ് അവകാശം. വോട്ടവകാശമുള്ളവര്‍ തിരിച്ചറിയല്‍ രേഖയുമായി നേരിട്ട് ഹാജറാവണം. വോട്ട് ചെയ്യാന്‍ പകരക്കാരെ അനുവദിക്കുന്നതല്ല. അച്ചടിച്ച വോട്ടര്‍ പട്ടികയില്‍ ഇംഗ്ളീഷ് അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാര്‍ഥികളുടെ പേരുകള്‍ രേഖപ്പെടുത്തിയിരിക്കുക. തെരഞ്ഞെടുക്കാനുദ്ദേശിക്കുന്ന സ്ഥാനാര്‍ഥിക്കുനേരെ X എന്ന് അടയാളപ്പെടുത്തണം.
മറ്റു ചിഹ്നങ്ങള്‍ രേഖപ്പെടുത്തുന്നത് വോട്ട് അസാധുവാക്കും. ഒന്നിലധികം സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതും വോട്ട് അസാധുവാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.