ഇന്നും നാളെയും മഴക്ക് സാധ്യത
text_fieldsമസ്കത്ത്: മുസന്തം ഗവര്‍ണറേറ്റില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയോടൊപ്പം ഇടക്കിടെ ഇടിമിന്നലും കാറ്റും ആലിപ്പഴവര്‍ഷവും ഉണ്ടാവാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പില്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം ക്രമേണ മസ്കത്ത് ഗവര്‍ണറേറ്റിലേക്കും വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ബുറൈമി, ദാഹിറ എന്നീ ഗവര്‍ണറേറ്റുകളിലേക്കും എത്താന്‍ സാധ്യതയുണ്ട്. അല്‍ ഹജര്‍ പര്‍വതങ്ങളിലും അനുബന്ധ മേഖലകളിലും കനത്ത മഴ പെയ്തേക്കും. മഴ കാരണം അന്തരീക്ഷ ഊഷ്മാവ് കുറയാനും കടല്‍ പ്രക്ഷുബ്ധമാവാനും സാധ്യതയുണ്ട്. വാദികള്‍ മുറിച്ചുകടക്കരുതെന്നും വേണ്ട മുന്‍ കരുതലുകളെടുക്കണമെന്നും സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. മീന്‍പിടിത്തക്കാര്‍ കടലില്‍ പോവരുതെന്നും പൊതുജനങ്ങള്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ചെവികൊള്ളണമെന്നും അറിയിപ്പില്‍ പറയുന്നു. താഴ്ന്ന പ്രദേശങ്ങളില്‍നിന്നും വെള്ളം കരകവിഞ്ഞൊഴുകാന്‍ സാധ്യതയുള്ള മേഖലകളില്‍നിന്നും ജനങ്ങള്‍ മാറിനില്‍ക്കണമെന്നും അറിയിപ്പിലുണ്ട്. ശാന്ത സമുദ്രത്തില്‍ അനുഭവപ്പെടുന്ന മര്‍ദവ്യത്യാസമാണ് ഒമാനില്‍ ന്യൂനമര്‍ദമുണ്ടാക്കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മറ്റു ദിവസങ്ങളിലും കനത്തതും ഇടത്തരവുമായ മഴ പ്രതീക്ഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.