സുല്‍ത്താന്‍ മന്ത്രിസഭാ യോഗത്തെ അഭീമുഖീകരിച്ചു
text_fieldsമസ്കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ബൈത്തുല്‍ ബര്‍കയില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പ്രാദേശിക, മേഖല, അന്താരാഷ്ട്ര വിഷയങ്ങള്‍ സുല്‍ത്താന്‍ വിലയിരുത്തി. എണ്ണ വില കുറഞ്ഞ സാഹചര്യത്തെ നേരിടാന്‍ സര്‍ക്കാറും സര്‍ക്കാറേതര സ്ഥാപനങ്ങളും നടത്തുന്ന ശ്രമങ്ങളില്‍ ഭരണാധികാരി സംതൃപ്തി രേഖപ്പെടുത്തി.
സാമ്പത്തിക വൈവിധ്യവത്കരണ രംഗത്തിന് ഊന്നല്‍ നല്‍കണമെന്ന് സുല്‍ത്താന്‍ അടിവരയിട്ടു പറഞ്ഞു. ഉല്‍പാദന മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് സഹായങ്ങള്‍ നല്‍കുക എന്നിവയും സുല്‍ത്താന്‍ എടുത്തുപറഞ്ഞു. സാമൂഹിക സാമ്പത്തിക മേഖലകളിലെ പുരോഗതി ലക്ഷ്യംവെച്ച് ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ ആരംഭം കുറിക്കുന്നതും സുല്‍ത്താന്‍ പ്രസ്താവിച്ചു.
ലോക ജനതക്കിടയില്‍ സമാധാനവും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താന്‍ ചര്‍ച്ചകളുടെയും സംഭാഷണങ്ങളുടെയും ആവശ്യകതയും സുല്‍ത്താന്‍ ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.