Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2016 2:06 PM IST Updated On
date_range 20 July 2016 2:06 PM ISTഖരീഫ്: ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുതിപ്പ്
text_fieldsbookmark_border
മസ്കത്ത്: മഴക്കാലം ആസ്വദിക്കാന്‍ സലാലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സലാലയിലത്തെിയ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതായി ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍ പറയുന്നു. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം കുത്തനെ വര്‍ധിച്ചു. ജൂണ്‍ 21നാണ് സലാലയില്‍ മഴക്കാല സീസണ്‍ ആരംഭിച്ചത്. അന്നുമുതല്‍ ജൂലൈ 18 വരെ ആകെ 127,235 സഞ്ചാരികള്‍ എത്തി. കഴിഞ്ഞവര്‍ഷം ഇത് 55,640 ആയിരുന്നു. 128.7 ശതമാനത്തിന്‍െറ വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞവര്‍ഷം 22,444 ആഭ്യന്തര വിനോദ സഞ്ചാരികള്‍ എത്തിയ സ്ഥാനത്ത് ഇക്കുറി സ്വദേശികളും വിദേശികളുമായി 71,439 പേരാണ് എത്തിയത്.
218.3 ശതമാനമാണ് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ധന. പെരുന്നാള്‍ അവധി ദിവസത്തിലാണ് ഒമാനില്‍ താമസമാക്കിയ പ്രവാസികള്‍ കൂടുതലായി എത്തിയത്. മുവാസലാത്തും സ്വകാര്യ ബസ് ഓപറേറ്റര്‍മാരും കൂടുതല്‍ ബസ് സര്‍വിസുകള്‍ ഏര്‍പ്പെടുത്തിയത് അധികം സഞ്ചാരികള്‍ എത്താന്‍ വഴിയൊരുക്കി. പെരുന്നാള്‍ പൊതു അവധിക്ക് ശേഷമാണ് ഒമാനി സഞ്ചാരികള്‍ കൂടുതലായി എത്തി തുടങ്ങിയത്.
ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികളുടെ എണ്ണം കഴിഞ്ഞവര്‍ഷം 30,917 ആയിരുന്നത് ഇക്കുറി 200 ശതമാനം വര്‍ധിച്ച് 92,757 ആയി. യു.എ.ഇയില്‍ നിന്നാണ് കൂടുതല്‍ പേര്‍ എത്തിയത്, 13,468 പേര്‍. സൗദി അറേബ്യയില്‍നിന്ന് 4,608ഉം ബഹ്റൈനില്‍നിന്ന് 1156ഉം കുവൈത്തില്‍നിന്ന് 1053ഉം ഖത്തറില്‍നിന്ന് 1033ഉം സഞ്ചാരികള്‍ ഖരീഫ് മഴ ആസ്വദിക്കാനത്തെി. മറ്റ് അറബ് രാഷ്ട്രങ്ങളില്‍നിന്നാകട്ടെ 5596 പേരാണ് എത്തിയത്. റോഡുമാര്‍ഗമാണ് ഒരു ലക്ഷത്തിലധികം യാത്രക്കാരും എത്തിയത്. വ്യോമമാര്‍ഗം എത്തിയവരുടെ എണ്ണം 27,158 ആണ്. ഇതില്‍ 17653 പേര്‍ മസ്കത്തില്‍നിന്നുള്ള ആഭ്യന്തര സര്‍വിസില്‍ എത്തിയപ്പോള്‍ സലാലയിലേക്കുള്ള അന്താരാഷ്ട്ര സര്‍വിസുകള്‍ വിനിയോഗിച്ചത് 9,505 പേരാണ്. സലാലയിലേക്കുള്ള റോഡ് യാത്രകള്‍ അപകടരഹിതമാക്കാന്‍ പൊലീസും സിവില്‍ ഡിഫന്‍സും വിപുല സജ്ജീകരണമാണ് ഒരുക്കിയത്. ആദം-തുംറൈത്ത് റോഡില്‍ വിവിധയിടങ്ങളില്‍ ചെക്പോയിന്‍റുകളും പൊലീസ് പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കാന്‍ ആര്‍.ഒ.പി ഹെലികോപ്ടര്‍ വിഭാഗത്തിന്‍െറ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ശന നിരീക്ഷണങ്ങളുടെയും ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെയും ഫലമായി സലാല റോഡില്‍ ഇതുവരെ കാര്യമായ അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story