Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2016 10:29 AM GMT Updated On
date_range 31 July 2016 10:31 AM GMTഎം.എന്‍. വിജയന്‍ പുരസ്കാരം സുനില്‍ പി. ഇളയിടത്തിന് സമ്മാനിച്ചു
text_fieldsbookmark_border
മസ്കത്ത്: മസ്കത്തിലെ കലാ-സാംസ്കാരിക സംഘടനയായ ഇടം മസ്കത്തിന്‍െറ മൂന്നാമത് എം.എന്‍. വിജയന്‍ പുരസ്കാരം സുനില്‍ പി. ഇളയിടത്തിന് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി ശില്‍പവുമടങ്ങിയ പുരസ്കാരം വെള്ളിയാഴ്ച വൈകീട്ട് റൂവി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കവിയും എറണാകുളം മഹാരാജാസ് കോളജ് മുന്‍ പ്രിന്‍സിപ്പലുമായിരുന്ന കെ.ജി. ശങ്കരപ്പിള്ള കൈമാറി. പ്രശസ്ത നിരൂപകനും ചിന്തകനും വാഗ്മിയും കാലടി സംസ്കൃത സര്‍വകലാശാല മലയാളവിഭാഗം അസോസിയേറ്റ് പ്രഫസറുമായ ഡോ. സുനില്‍ പി. ഇളയിടത്തിന്‍െറ ‘അനുഭൂതികളുടെ ചരിത്രജീവിതം’ എന്ന പുസ്തകമാണ് അവാര്‍ഡിനര്‍ഹമായത്. ‘അനുഭൂതി ഘടന’യെന്ന പരികല്‍പന മുന്‍നിര്‍ത്തി കലയിലെ കേരളീയതയെക്കുറിച്ച് നടത്തുന്ന ആമുഖവിചാരത്തിനുപുറമെ സംഗീതം, നൃത്തം, ചിത്രം എന്നീ കലാവ്യവഹാരങ്ങളെക്കുറിച്ചുള്ള ആറു പ്രൗഢപ്രബന്ധങ്ങളാണ് ‘അനുഭൂതികളുടെ ചരിത്രജീവിതം’ എന്ന ഗ്രന്ഥത്തിലുള്ളത്.
ഇന്ത്യയിലെ വര്‍ഗീയ ഫാഷിസത്തിന്‍െറ കടന്നുകയറ്റം ആശങ്കജനകമാണെന്ന് പുരസ്കാരദാനത്തിനുശേഷം സംസാരിച്ച കെ.ജി. ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു.
വസ്തുതകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും വിശകലനം ചെയ്ത് വിശദപഠനത്തിനു വിധേയമാക്കുകയും ചെയ്യുന്ന എം.എന്‍. വിജയന്‍െറ രീതിയാണ് താനും പിന്തുടരുന്നതെന്ന് അവാര്‍ഡ് സ്വീകരിച്ചശേഷമുള്ള മറുപടി പ്രസംഗത്തില്‍ സുനില്‍ പി. ഇളയിടം പറഞ്ഞു.
യോജിപ്പുകളെയും വിയോജിപ്പുകളേയും ഒരുപോലെ സ്വീകരിക്കാനും കാണാനുമുള്ള സഹിഷ്ണുതയും താന്‍ പുലര്‍ത്താറുണ്ട്. എം.എന്‍. വിജയന്‍ ചൂണ്ടിക്കാണിച്ചിരുന്ന വര്‍ഗീയ ഫാഷിസത്തിന്‍െറ ദൂരവ്യാപ്തി ഇന്ന് സമൂഹത്തില്‍ തീവ്രതയോടെ അനുഭവിക്കുന്നതായും അത് അദ്ദേഹത്തിന്‍െറ വിജയമോ സമൂഹത്തിന്‍െറ പരാജയമോ എന്ന് അറിയില്ളെന്നും സുനില്‍ പി. ഇളയിടം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ ഇടം മസ്കത്ത് ജനറല്‍ സെക്രട്ടറി ഗഫൂര്‍ അധ്യക്ഷത വഹിച്ചു. അച്ചു ഉള്ളാട്ടില്‍, എന്‍.ടി. ബാലചന്ദ്രന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ഷാജി കളാണ്ടിയില്‍, വിശാഖ് ശങ്കര്‍ എഴുതിയ പുസ്തകത്തെ സദസ്സിന് പരിചയപ്പെടുത്തി. ഷിലിന്‍ പൊയ്യാറ സ്വാഗതം പറഞ്ഞു.
നജ്മല്‍ ബാബു എന്ന ടി.എന്‍. ജോയിയും, പ്രഫ. ബി. രാജീവനുമാണ് മുന്‍ അവാര്‍ഡ് ജേതാക്കള്‍. കഴിഞ്ഞ രണ്ടുതവണയും കേരള സാഹിത്യ അക്കാദമി ഹാളിലാണ് അവാര്‍ഡ് ദാനം സംഘടിപ്പിച്ചിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story