ഒമാനിലേക്കുള്ള ഇന്ത്യന്‍ സഞ്ചാരികള്‍ കൂടി
text_fieldsമസ്കത്ത്: ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കുംവിധമുള്ള ഒമാന്‍െറ ടൂറിസം നയങ്ങള്‍ ഫലം കാണുന്നതായി കണക്കുകള്‍. കഴിഞ്ഞവര്‍ഷം മൂന്നു ലക്ഷത്തോളം സഞ്ചാരികളാണ് ഇന്ത്യയില്‍നിന്ന് ഒമാനിലത്തെിയത്. തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ധനയാണ് സഞ്ചാരികളുടെ എണ്ണത്തിലുണ്ടായതെന്ന് ടൂറിസം മന്ത്രാലയത്തിന്‍െറ കണക്കുകള്‍ പറയുന്നു.
വിവാഹ ഡെസ്റ്റിനേഷനുപുറമെ സമ്മേളനങ്ങള്‍, യോഗങ്ങള്‍, പ്രദര്‍ശനങ്ങള്‍ എന്നിവക്ക് അനുയോജ്യമായ സൗകര്യങ്ങള്‍ ഒരുക്കിയുള്ള പ്രചാരണ പരിപാടികളാണ് ഒമാന്‍ ടൂറിസം വകുപ്പ് ഇന്ത്യയില്‍ നടത്തിയത്. പ്രശസ്തരുടേതടക്കം നിരവധി വിവാഹങ്ങള്‍ കഴിഞ്ഞവര്‍ഷം ഒമാനില്‍ നടന്നിരുന്നു. കഴിഞ്ഞവര്‍ഷം 2,99,022 സഞ്ചാരികളാണ് എത്തിയതെന്ന് ഒമാന്‍ ടൂറിസത്തിന്‍െറ ഇന്ത്യയിലെ പ്രതിനിധി ലുബൈന ശീറാസി പറഞ്ഞു. വിവാഹ ഡെസ്റ്റിനേഷനടക്കം ആശയങ്ങളിലൂന്നിയുള്ള പ്രചാരണം സഞ്ചാരികളെ ആകര്‍ഷിച്ചിട്ടുണ്ട്. അറബ് ആതിഥ്യ മര്യാദക്കൊപ്പം കടലും കായലും ഇടകലര്‍ന്ന പ്രകൃതിഭംഗിയും ആസ്വദിക്കാമെന്നതാണ് സഞ്ചാരികളെ ഒമാനിലേക്ക് ആകര്‍ഷിക്കുന്നത്.
ഈ വര്‍ഷം 2015നേക്കാള്‍ 15 മുതല്‍ 20 ശതമാനം വരെ അധികം സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നതെന്നും ശീറാസി പറഞ്ഞു. വിവാഹ പാക്കേജുകള്‍ക്കുപുറമെ കുടുംബങ്ങളെയും ദമ്പതിമാരെയും ബിസിനസ് ക്ളാസ് ആളുകളെയും ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഒമാന്‍ എക്സിബിഷന്‍ സെന്‍ററിന്‍െറ ആദ്യഘട്ടം ഈ വര്‍ഷം പ്രവര്‍ത്തന സജ്ജമാകുന്നതോടെ കോണ്‍ഫറന്‍സുകളും പ്രദര്‍ശനങ്ങളും ഒമാനിലേക്ക് കൂടുതലായി ആകര്‍ഷിക്കപ്പെടുമെന്നതാണ് പ്രതീക്ഷ.
രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങള്‍ക്ക് പരിപാടികള്‍ നടത്തുന്നതിന് എല്ലാവധി സജ്ജീകരണവും ഒരുക്കാനായി ടൂറിസം മന്ത്രാലയം കണ്‍വെന്‍ഷന്‍ ബ്യൂറോയും ഒരുക്കുന്നുണ്ട്. ഇത് ടൂറിസം രംഗത്തിന് ഗുണമായി ഭവിക്കുമെന്ന് ടൂറിസം പ്രമോഷന്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ സലീം അല്‍ മഅ്മരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.