റമദാനിന്‍െറ ആദ്യദിനങ്ങളില്‍ ഉണ്ടായത് നൂറിലധികം അപകടങ്ങള്‍
text_fieldsമസ്കത്ത്: തൊട്ടുമുന്നിലെ വാഹനങ്ങളില്‍നിന്ന് കൃത്യമായ അകലം പാലിക്കാതെ വാഹനമോടിക്കുന്നത് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നതായി റോയല്‍ ഒമാന്‍ പൊലീസ്. മൊബൈല്‍ ഫോണ്‍ ഉപയോഗവും ഡ്രൈവര്‍മാരുടെ അശ്രദ്ധയും പോലെ വാഹനാപകടങ്ങള്‍ക്ക് ഇതും പ്രധാന കാരണമാകുന്നുണ്ട്. റമദാനില്‍ ഇത്തരം മത്സരയോട്ടങ്ങള്‍ വര്‍ധിക്കുന്നതായാണ് കണ്ടുവരുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് വക്താവ് അറിയിച്ചു. റമദാനിന്‍െറ ആദ്യദിനത്തില്‍ ഇത്തരത്തിലുള്ള നൂറിലധികം അപകടങ്ങളാണ് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. പലയിടത്തും കൂട്ടയിടിയാണ് നടന്നത്. ജോലികഴിഞ്ഞ് താമസസ്ഥലത്ത് എത്തുന്നതിന് ധിറുതിയില്‍ പോകുന്നവരാണ് അപകടങ്ങള്‍ക്ക് വഴിവെക്കുന്നത്.
നോമ്പുതുറക്ക് മുമ്പ് വീടത്തൊനുള്ള ധിറുതിയിലുള്ള യാത്ര മറ്റുള്ളവരുടെ ജീവന്‍ കൂടി അപകടത്തിലാക്കുന്നു. ഓഫിസുകളുടെ പ്രവര്‍ത്തന സമയം അവസാനിക്കുന്ന രണ്ടിനും മൂന്നുമണിക്കുമിടയിലാണ് കൂടുതല്‍ അപകടങ്ങളും ഉണ്ടായതെന്ന് ആര്‍.ഒ.പി പബ്ളിക് റിലേഷന്‍സ് വകുപ്പ് മേധാവി പറഞ്ഞു.
എല്ലാ വര്‍ഷവും റമദാനില്‍ വാഹനാപകടങ്ങളുടെ എണ്ണം വര്‍ധിക്കുന്നതാണ് കണ്ടുവരുന്നത്. അശ്രദ്ധയും ഗതാഗത നിയമങ്ങള്‍ തെറ്റിക്കുന്നതുമാണ് അപകടങ്ങള്‍ കൂടാന്‍ കാരണം. റമദാനില്‍ ജോലിയുടെയും ഭക്ഷണത്തിന്‍െറയും ഉറക്കത്തിന്‍െറയും സമയക്രമം തെറ്റുന്നത് ശരീരത്തെ ബാധിക്കാനിടയുണ്ട്. തളര്‍ച്ചയും ശ്രദ്ധതെറ്റലും ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണം. വാഹനമോടിക്കുന്നവര്‍ ഒരിക്കലും അത്താഴം മുടക്കരുതെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ വാഹനാപകടങ്ങളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 32.5 ശതമാനം കുറഞ്ഞിട്ടുണ്ട്.
അപകടത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ ചെറിയ വര്‍ധനവുണ്ട്. ഈവര്‍ഷം 1413 അപകടങ്ങളിലായി 210 പേരാണ് മരിച്ചത്. കഴിഞ്ഞവര്‍ഷമാകട്ടെ 2092 അപകടങ്ങളിലായി 207 മരണമാണ് ഉണ്ടായത്. ഈ വര്‍ഷം ഏപ്രിലില്‍ മാത്രം വിവിധ അപകടങ്ങളില്‍ 50 പേര്‍ മരണപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.