മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ വര്‍ധിപ്പിച്ച ഫീസ് കുറച്ചു
text_fieldsമസ്കത്ത്: പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ വര്‍ധിപ്പിച്ച ഫീസ് കുറച്ചു. അമ്പത് ശതമാനത്തിന്‍െറ കുറവാണ് വരുത്തിയത്. നേരത്തേ വരുത്തിയ നാലു റിയാലിന്‍െറ വര്‍ധന രണ്ടു റിയാലായി പുനര്‍നിര്‍ണയിച്ചതായി കാണിച്ചുള്ള സര്‍ക്കുലര്‍ രക്ഷാകര്‍ത്താക്കള്‍ക്ക് ഇ-മെയിലായി ലഭിച്ചു. വര്‍ധിപ്പിച്ച തുകയടക്കമുള്ള ഫീസ് അടക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇതിനകം ഫീസ് അടച്ചവര്‍ക്ക് അധികമായി നല്‍കിയ തുക അടുത്ത ത്രൈമാസ ഫീസില്‍ കുറച്ച് നല്‍കും. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദ ഫീസ് പിഴയില്ലാതെ അടക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 15 ആണ്. വേനലവധിക്ക് ഇന്നലെ സ്കൂള്‍ അടച്ചതിനാല്‍ ഫീസ് ഓഫിസില്‍ നേരിട്ട് സ്വീകരിക്കുന്നില്ളെന്നും ഓണ്‍ലൈനായോ എ.ടി.എം/സി.ഡി.എം/ബാങ്ക് ട്രാന്‍സ്ഫര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചോ അടക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു. അതേസമയം, ഫീസ് രണ്ടു റിയാല്‍ കുറച്ചത് അംഗീകരിക്കില്ളെന്ന് രക്ഷാകര്‍ത്താക്കളുടെ പ്രതിനിധികള്‍ പറഞ്ഞു. കഴിഞ്ഞമാസം നടന്ന ഓപണ്‍ ഫോറത്തില്‍ രക്ഷാകര്‍ത്താക്കള്‍ രൂപംനല്‍കിയ സബ്കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ചശേഷം ഓപണ്‍ ഫോറം വിളിച്ചശേഷമേ അന്തിമതീരുമാനം പ്രഖ്യാപിക്കുകയുള്ളൂവെന്നുമാണ് അറിയിച്ചിരുന്നത്. സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ വി.ജോര്‍ജ്, ആക്ടിങ് എസ്.എം.സി ചെയര്‍മാന്‍ റിട്ട.കേണല്‍ ശ്രീധര്‍ ചിതാലെ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ഓപണ്‍ ഫോറത്തില്‍ നാലു റിയാല്‍ വര്‍ധിപ്പിച്ച നടപടി താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. വേനലവധിക്ക് സ്കൂള്‍ അടക്കുന്നതിന്‍െറ തലേദിവസം തീരുമാനം അറിയിച്ചുള്ള മെയില്‍ അയച്ചതിനുപിന്നില്‍ രക്ഷാകര്‍ത്താക്കളുടെ പ്രതിഷേധം തണുപ്പിക്കുകയാണ് ഉദ്ദേശ്യം. രക്ഷാകര്‍ത്താക്കളുടെ അനൗദ്യോഗിക കൂട്ടായ്മക്ക് രൂപംനല്‍കിയതായും ഇത് വൈകാതെ യോഗം ചേര്‍ന്ന് പ്രതിഷേധ നടപടികള്‍ തീരുമാനിക്കുമെന്നും എറണാകുളം സ്വദേശിയായ രക്ഷാകര്‍ത്താവ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. രണ്ടു റിയാല്‍ വര്‍ധിപ്പിക്കുന്നതുവഴി ഒരു കുട്ടിക്ക് ഒരു അധ്യയനവര്‍ഷം 24 റിയാലാണ് ട്യൂഷന്‍ ഫീസ് ഇനത്തില്‍ വര്‍ധന വരുക. രണ്ടും മൂന്നും കുട്ടികള്‍ പഠിക്കുന്ന രക്ഷാകര്‍ത്താക്കള്‍ക്ക് ഇത് അമിത ബാധ്യതയാണ് വരുത്തുക. ഒമ്പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മസ്കത്ത് സ്കൂളില്‍ കഴിഞ്ഞ അധ്യയനവര്‍ഷം ഒന്നര റിയാല്‍ ഫീസ് വര്‍ധിപ്പിച്ചിരുന്നു. എണ്ണവിലയിടിവിനെ തുടര്‍ന്ന് കമ്പനികള്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കുറക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന വര്‍ധന അംഗീകരിക്കാനാകില്ളെന്നുകാട്ടിയാണ് രക്ഷാകര്‍ത്താക്കള്‍ പ്രതിഷേധവുമായി രംഗത്തത്തെിയത്. അനാവശ്യ ചെലവുകള്‍ കുറച്ചാല്‍തന്നെ നിലവിലെ ഫീസ് ഈടാക്കി സ്കൂളിന് മുന്നോട്ടുപോകാമെന്നും അധ്യാപകര്‍ക്ക് ശമ്പള വര്‍ധന നല്‍കാമെന്നും കാട്ടിയാണ് രക്ഷാകര്‍ത്താക്കളുടെ സബ്കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നാലു റിയാല്‍ ഫീസ് വര്‍ധിപ്പിച്ച നടപടിക്കെതിരെ എസ്.എം.സിയിലും ചേരിതിരിവ് രൂക്ഷമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.