വിനിമയനിരക്ക് കുറയുന്നു, പ്രവാസികള്‍ക്ക് നിരാശ
text_fieldsമസ്കത്ത്: വിനിമയനിരക്ക് ഒരു റിയാലിന് 178.50 രൂപ വരെ ഉയര്‍ന്നശേഷം താഴാന്‍തുടങ്ങിയത് പ്രവാസികളില്‍ നിരാശ പരത്തി. വെള്ളിയാഴ്ച റിയാലിന് 174.20 രൂപ എന്ന നിരക്കാണ് വിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്. ഒരു മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
മാര്‍ച്ച് ഒന്നുമുതലാണ് വിനിമയനിരക്ക് കുറയാന്‍ തുടങ്ങിയത്. ഫെബ്രുവരി അവസാനത്തോടെ നിരക്ക് കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തി. വിനിമയനിരക്ക് ഇനിയും ഉയര്‍ന്നാലും റിയാലിന് 178 രൂപ എന്ന നിരക്കില്‍ പെട്ടെന്നത്തൊന്‍ സാധ്യതയില്ളെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഇന്ത്യയില്‍ സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ കമ്പനികള്‍ കൈയില്‍വെച്ചിരിക്കുന്ന ഡോളറുകള്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കാന്‍ ശ്രമിക്കും. ഇത് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഡോളര്‍ സുലഭമാവാന്‍ കാരണമാവുമെന്നും അതിനാല്‍ രൂപ ഇനിയും കുറച്ചുകൂടി ശക്തമാവാനാണ് സാധ്യതയെന്നും അല്‍ ജദീദ് എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ബി. രാജന്‍ പറഞ്ഞു. അടുത്ത ഏതാനും ദിവസങ്ങളില്‍ വിനിമയനിരക്ക് കുറച്ചുകൂടി താഴേക്കുവരും. എന്നാല്‍, ഈമാസം അവസാനത്തോടെ റിയാലിന് 176 രൂപ എന്ന നിരക്കിലേക്കത്തൊന്‍ സാധ്യതയുണ്ട്. എന്നാല്‍, നിലവിലുള്ള സാഹചര്യത്തില്‍ റിയാലിന് 178 രൂപ എന്ന നിരക്ക് പെട്ടെന്നൊന്നും എത്താന്‍ സാധ്യതയില്ളെന്നും അദ്ദേഹം പറഞ്ഞു. ചൈന അടക്കമുള്ള രാജ്യങ്ങളിലെ കറന്‍സിയുടെ മൂല്യം ഇന്ത്യന്‍ രൂപയെയും ബാധിക്കും. ലോകത്തിന്‍െറ ഓഹരിവിപണികള്‍ തകരുകയും ഡോളര്‍ കൂടുതല്‍ ശക്തി പ്രാപിക്കുകയും ചെയ്യുന്നത് ഇന്ത്യന്‍ രൂപയുടെ മൂല്യം കുറയാനാണ് കാരണമാക്കുക.
അതിനാല്‍, രൂപ വല്ലാതെ ശക്തിപ്രാപിക്കാന്‍ സാധ്യതയില്ല. ഈ വര്‍ഷത്തെ ബജറ്റില്‍ സാമ്പത്തിക പരിഷ്കരണം ഒന്നുമില്ലാത്തതിനാല്‍ അത് രൂപയുടെ മൂല്യത്തെ ഒരു വിധത്തിലും ബാധിക്കില്ല. ഏഷ്യയിലെ ഡോളര്‍ മാര്‍ക്കറ്റിനെ നിയന്ത്രിക്കുന്ന സിംഗപ്പൂര്‍, ഹോങ്കോങ് മാര്‍ക്കറ്റിലെ വിലവ്യത്യാസമാണ് കഴിഞ്ഞ 15 ദിവസമായി വിനിമയനിരക്ക് വ്യതിയാനത്തിന്‍െറ കാരണം. കഴിഞ്ഞമാസം അവസാനം വരെയുള്ള 15 ദിവസങ്ങളില്‍ സിംഗപ്പൂര്‍, ഹോങ്കോങ് മാര്‍ക്കറ്റില്‍ ഡോളറിന് ഡിമാന്‍റ് വര്‍ധിച്ചിരുന്നു. സിംഗപ്പൂര്‍ മാര്‍ക്കറ്റില്‍ ഡോളറിന് 69.80 വരെ എത്തിയിരുന്നു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 67.60 ആയിരുന്നു ഡോളറിന്‍െറ വില.
ഈ വില വ്യത്യാസത്തില്‍നിന്ന് ലാഭം കൊയ്യാന്‍ കറന്‍സി ഇടനിലക്കാര്‍ രംഗത്തത്തെുകയായിരുന്നു. ഇടനിലക്കാര്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍നിന്ന് ദശലക്ഷക്കണക്കിന് ഡോളറുകള്‍ വാങ്ങി സിംഗപ്പൂര്‍ മാര്‍ക്കറ്റില്‍ വില്‍ക്കുകയും ലാഭംകൊയ്യുകയുമായിരുന്നു. ഇതിനാലാണ് ഇന്ത്യയില്‍ ഡോളര്‍ വില ഉയര്‍ന്നത്.
ഇന്ത്യയില്‍നിന്ന് വന്‍തോതില്‍ ഡോളര്‍ സിംഗപ്പൂരിലത്തെിയതോടെ അവിടെ ഡോളറിന് വില ഇടിയുകയും വീണ്ടും ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് തന്നെ തിരിച്ചുവരാന്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. വിനിമയനിരക്ക് 178ല്‍ എത്തിയതോടെ നിരവധി പേര്‍ വന്‍ സംഖ്യകള്‍ നാട്ടിലേക്ക് അയച്ചിരുന്നു.
എന്നാല്‍, നിരക്ക് ഇനിയും ഉയരുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നവരുമുണ്ട്. ഇത്തരക്കാരെ നിരാശരാക്കിയാണ് രൂപ പെട്ടെന്ന് ശക്തി പ്രാപിച്ചത്. നിലവിലെ സാഹചര്യത്തില്‍ രൂപയുടെ വിനിമയനിരക്ക് റിയാലിന് 178 വരെ എത്തിയത് ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍ക്ക് സന്തോഷം നല്‍കിയിരുന്നു.
എണ്ണ വില കുറഞ്ഞത് കാരണം തൊഴില്‍ മേഖലയില്‍ പ്രശ്നങ്ങള്‍ നേരിടുന്ന പ്രവാസിക്ക് ഉയര്‍ന്ന വിനിമയനിരക്ക് നേരിയ ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍, വിനിമയനിരക്ക് വീണ്ടും താഴേക്കുവന്നത് ഇവര്‍ക്ക് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.