അവയവദാനത്തിന്‍െറ സന്ദേശം പകര്‍ന്ന് പ്രതീക്ഷ ഒമാന്‍ സെമിനാര്‍
text_fieldsമസ്കത്ത്: പ്രതീക്ഷ ഒമാന്‍ ആഭിമുഖ്യത്തില്‍ അവയവദാന ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. വെള്ളിയാഴ്ച ദാര്‍സൈത് അല്‍ അഹ്ലി ഹാളില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍െറ ഒമാനിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ വിഷയങ്ങളില്‍ ഡോക്ടര്‍മാരായ മാത്യു റാഫേല്‍, മാത്യു സക്കറിയ, ജോസഫ് മാത്യു, ജോബി ജോര്‍ജ്, മാത്യു വര്‍ഗീസ്, ബഷീര്‍, പോള്‍ കൊച്ചക്കന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. സദസ്സില്‍നിന്നുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കി. ഡോ. ആരിഫലി മോഡറേറ്ററായിരുന്നു. മനസ്സില്‍ നന്മ സൂക്ഷിക്കുന്നവര്‍ക്കേ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്ന് ആശംസാ പ്രസംഗം നടത്തിയ ദാര്‍സൈത് ഇന്ത്യന്‍ പ്രിന്‍സിപ്പല്‍ ഡോ. ശ്രീദേവി പി.തഷ്നത്ത് പറഞ്ഞു. റേഡിയോ അവതാരകനായ ഷിലിന്‍ പൊയ്യാരയും സംസാരിച്ചു. അവയവം ദാനം ചെയ്ത ഷാജി വേദിയിലത്തെി അനുഭവങ്ങള്‍ പങ്കുവെച്ചത് സദസ്സിന് വേറിട്ടൊരു അനുഭവമായി.
‘പ്രതീക്ഷ’യില്‍നിന്ന് അമ്പതോളം കുടുംബങ്ങളും സദസ്സില്‍നിന്ന് 15 പേരും അവയവദാനത്തിനുള്ള സമ്മതപത്രം നല്‍കി. പ്രസിഡന്‍റ് കെ. പദ്മകുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രഭാഷണം നടത്തിയ ഡോക്ടര്‍മാര്‍ക്ക് ജയശങ്കര്‍, മൊയ്തു വെങ്ങിലാട്ട്, പദ്മനാഭന്‍ നമ്പ്യാര്‍, സണ്ണി, സുരേഷ് കുമാര്‍, അഫ്സല്‍, ബഷീര്‍ ചാവക്കാട്ട് എന്നിവര്‍ ഉപഹാരങ്ങള്‍ കൈമാറി. പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് ഇഖ്ബാല്‍ സ്വാഗതവും ജോ. സെക്രട്ടറി ഷിബു മുഹമ്മദ് നന്ദിയും പറഞ്ഞു. നജീബ്കെ. മൊയ്തീന്‍, റെജി കെ. തോമസ്, രാജീവ് ഉമ്മന്‍, ദിനേശ് കണ്ണൂര്‍, ശശി, ശരത്, ദിനേശ്, വിപീഷ്, വിപിന്‍, വിജീവ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.