ജീവിതത്തിനും മരണത്തിനുമിടയില്‍ നാലു മണിക്കൂര്‍; ഞെട്ടലടങ്ങാതെ നിഥിനും സുരേഷും
text_fieldsമസ്കത്ത്: ജീവിതത്തിനും മരണത്തിനുമിടയില്‍ നാലുമണിക്കൂര്‍! മലവെള്ളപ്പാച്ചിലില്‍ പെട്ട കാറിനുള്ളില്‍നിന്ന് തങ്ങള്‍ ജീവിതത്തിലേക്ക് തിരിച്ചത്തെിയെന്നത് വിശ്വസിക്കാന്‍ മലയാളികളായ നിഥിനും സുരേഷിനും ഇപ്പോഴും കഴിയുന്നില്ല.
സിനാവിനടുത്ത ഖദറയിലെ വലിയ വാദിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇടുക്കി കട്ടപ്പന സ്വദേശി നിഥിനും സുഹൃത്ത് പത്തനംതിട്ട സ്വദേശി സുരേഷും സഞ്ചരിച്ച സലൂണ്‍ കാര്‍ ഒഴുക്കില്‍പെട്ടത്. ട്രാന്‍സ്പോര്‍ട്ടിങ് കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇവര്‍ ദുഖത്ത് ജോലി സംബന്ധമായ ആവശ്യത്തിന് പോയി തിരികെ വരവേയാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ രണ്ടരയോടെയാണ് തങ്ങള്‍ ഖദറയില്‍ എത്തിയതെന്ന് നിഥിന്‍ പറഞ്ഞു.
ചെറിയ കാറുകള്‍ മുറിച്ചുകടക്കുന്നത് കണ്ടാണ് തങ്ങളും വാഹനം വാദിയിലിറക്കിയത്. എന്നാല്‍ മറുകരയില്‍ എത്തും മുമ്പേ വെള്ളത്തിന്‍െറ ശക്തികൂടി ഒഴുക്കില്‍പെട്ടു.
സിവില്‍ ഡിഫന്‍സ് അധികൃതരുടെ വാഹനം തൊട്ടുപിന്നില്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. വെള്ളത്തിന്‍െറ ശക്തി അപ്പോഴേക്കും കൂടുതല്‍ ശക്തമായിരുന്നു. ഒഴുക്കില്‍പ്പെട്ടപ്പോഴേ വാഹനത്തിന്‍െറ ചില്ലുകള്‍ താഴ്ത്തിയതായി നിഥിന്‍ പറഞ്ഞു. ഡോര്‍ ലോക്കായി അകത്തുകുടുങ്ങാനുള്ള സാഹചര്യം മുന്‍കൂട്ടി കണ്ടാണ് ചില്ലുകള്‍ താഴ്ത്തിയത്.
ഏറെ ദൂരം ഒഴുകിപ്പോയ ശേഷം വാഹനം വാദിയുടെ അരിക് ഭാഗത്തായി ഉറച്ചെങ്കിലും രക്ഷപ്പെടുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. വെളിച്ചം ഇല്ലാത്ത ഭാഗത്താണ് വാഹനം ഉറച്ചത്. ഇതോടെ, സുരേഷ് വാഹനത്തിന്‍െറ മുകളില്‍ കയറി. താന്‍ സീറ്റില്‍ കയറിനിന്ന് തല പുറത്തേക്കിട്ടും നിന്നു.
അസ്ഥി മരവിക്കുന്ന കൊടും തണുപ്പില്‍ നാലുമണിക്കൂറോളമാണ് നിന്നത്. ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന സിവില്‍ ഡിഫന്‍സുകാര്‍ വാഹനത്തിന്‍െറ ഹെഡ്ലൈറ്റ് കത്തിച്ചും വെളിച്ചം നല്‍കിയിരുന്നു. ഇതിനിടെ ഒരു വശം ചരിഞ്ഞ കാറിന്‍െറ ഉള്ളില്‍ നിറയെ വെള്ളം കയറുകയും ചെയ്തു. പുലര്‍ച്ചയോടെ മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്.
മണ്ണുവീണ നിരന്ന ഭാഗത്തിലൂടെയത്തെിയ രക്ഷാപ്രവര്‍ത്തകര്‍ കെട്ടിയ കയറില്‍ പിടിച്ച് മറുകരയിലത്തെുമ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചുകയറിയ ആശ്വാസത്തിലായിരുന്നു ഇരുവരും. തുടര്‍ന്ന്, ടാക്സി പിടിച്ചാണ് നിഥിനും സുരേഷും മസ്കത്തിലത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.