കോണ്‍ഗ്രസ് പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഡോ. കെ.എസ്. മനോജ്
text_fieldsമസ്കത്ത്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല്‍ ആലപ്പുഴയില്‍ മത്സരിക്കുമെന്ന് മുന്‍ എം.പി ഡോ. കെ.എസ്. മനോജ്. മത്സരിക്കാനുള്ള സന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ആലപ്പുഴ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുണ്ടെന്ന മീഡിയവണ്‍ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി നല്‍കിയ പട്ടികയില്‍ തന്‍െറ പേരുമുണ്ടെന്ന് സുഹൃത്തുക്കള്‍ വഴി അറിഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യം ആരും ഒൗദ്യോഗികമായി അറിയിച്ചിട്ടില്ല. കഴിഞ്ഞതവണയും പട്ടികയിലുണ്ടായിരുന്നു. എന്നാല്‍, ചില സാഹചര്യങ്ങളാല്‍ അത് ഒഴിവായി. തന്‍െറ സ്ഥാനാര്‍ഥിത്വത്തെ വി.എം. സുധീരന്‍ എതിര്‍ക്കുമെന്ന് കരുതുന്നില്ല. സി.പി.എം വിട്ട് കോണ്‍ഗ്രസില്‍ എത്തി വൈകാതെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയില്‍ പുതുതായി അംഗത്വം നേടിയവരെ മത്സരിക്കാന്‍ പരിഗണിക്കേണ്ടെന്ന് സുധീരന്‍ നിലപാടെടുത്തിരുന്നതായും ഡോ. മനോജ് പറഞ്ഞു. ജനോപകാരപ്രദമായ കാര്യങ്ങളും വികസനവുമെല്ലാം വരുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ തുണക്കും. യു.ഡി.എഫിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും ഡോ. മനോജ് പ്രത്യാശ പ്രകടിപ്പിച്ചു. 2004ലെ 14ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെ അട്ടിമറിച്ചാണ് ഡോ. മനോജ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2010 ജൂലൈയില്‍ സി.പി.എമ്മില്‍നിന്ന് രാജിവെച്ച ഡോ. മനോജ് വൈകാതെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടി നിലപാട് തന്‍െറ മതവിശ്വാസത്തിന് എതിരാണെന്ന് പറഞ്ഞായിരുന്നു രാജി. 2012 ഏപ്രില്‍ മുതല്‍ മസ്കത്തിലെ സ്വകാര്യ ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുകയാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.