സഞ്ചാരികളെ ലക്ഷ്യമിട്ട് മൊബൈല്‍ ടൂറിസ്റ്റ് വാഹന പദ്ധതി
text_fieldsസലാല: സഞ്ചാരികളെ ലക്ഷ്യമിട്ട് വിനോദസഞ്ചാര വകുപ്പ് സലാലയില്‍ മൊബൈല്‍ ടൂറിസ്റ്റ് വാഹന പദ്ധതി ആരംഭിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം സലാല തുറമുഖത്ത് ഞായറാഴ്ച നടക്കും. ദോഫാര്‍ ആക്ടിങ് ഡെപ്യൂട്ടി ഗവര്‍ണര്‍ അബ്ദുല്ല ബിന്‍ അഖീല്‍ അല്‍ ഇബ്റാഹീം ഉദ്ഘാടന ചടങ്ങില്‍ രക്ഷാകര്‍തൃത്വം വഹിക്കും. പദ്ധതിയുടെ ഭാഗമായി ക്രൂയിസ് സീസണില്‍ സലാല തുറമുഖത്തും ഖരീഫ് സീസണില്‍ പ്രമുഖ സ്ഥലങ്ങളിലും ചെറുവണ്ടികള്‍ സജ്ജീകരിക്കും. ഇതില്‍ രണ്ടെണ്ണത്തില്‍ പരമ്പരാഗത കരകൗശല ഉല്‍പന്നങ്ങളുടെ വില്‍പനയും രണ്ടെണ്ണത്തില്‍ ഒമാനി ഭക്ഷണവും രണ്ട് എണ്ണത്തില്‍ വിവിധ തരം ജ്യൂസുകളും വില്‍പന നടത്തും. ഒന്നില്‍നിന്ന് വിനോദയാത്രാ കേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കും. ടൂറിസം മേഖലക്കൊപ്പം ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രോത്സാഹനവും ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിക്കുന്നത്. ടൂറിസം മന്ത്രാലയത്തിന് ഒപ്പം സലാല മെതനോള്‍ കമ്പനി, ‘റിയാദ’, അല്‍ റഫ്ദ് ഫണ്ട്, സലാല തുറമുഖം എന്നിവയാണ് പദ്ധതിയുമായി സഹകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.