സ്വപ്നസാക്ഷാത്കാരമായി സഹമില്‍ ഇന്ത്യന്‍ സ്കൂള്‍ പ്രഖ്യാപനം
text_fieldsസഹം: കമ്യൂണിറ്റി സ്കൂളെന്ന സഹത്തിലെ പ്രവാസി ഇന്ത്യക്കാരുടെ നാളുകളായുള്ള ആവശ്യത്തിന് പരിഹാരമാകുന്നു. അടുത്ത അധ്യയനവര്‍ഷത്തോടെ പ്രവര്‍ത്തനം ആരംഭിക്കാവുന്ന തരത്തില്‍ സഹത്തില്‍ പുതിയ സ്കൂള്‍ അനുവദിക്കുമെന്ന് സഹം സ്പോര്‍ട്സ് ക്ളബ് ഹാളില്‍ നടന്ന ജനകീയ കൂട്ടായ്മയില്‍ ബി.ഒ.ഡി ചെയര്‍മാന്‍ വില്‍സണ്‍ വി.ജോര്‍ജ് പ്രഖ്യാപിച്ചു.
ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.എം. നജീബും പങ്കെടുത്ത യോഗത്തില്‍ ബിദായ, സഹം, ഹിജാരി എന്നിവിടങ്ങളില്‍നിന്നുള്ള ഇരുന്നൂറോളം രക്ഷിതാക്കള്‍ പങ്കെടുത്തു. വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും നേരിടുന്ന പ്രശ്നത്തിന് പരിഹാരമായി സഹത്തില്‍ ഇന്ത്യന്‍ സ്കൂള്‍ അനുവദിക്കണമെന്ന ആവശ്യമുയര്‍ന്നിട്ട് ഏറെ വര്‍ഷങ്ങളായി. സൊഹാര്‍ ഇന്ത്യന്‍ സ്കൂളിനെയാണ് ഇവിടെയുള്ളവര്‍ കൂടുതലും ആശ്രയിക്കുന്നത്.
ഫീസ് കുറവുള്ളതിനാല്‍ മുലദ ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടികളും ഈ മേഖലകളില്‍ ഉണ്ട്. സഹത്തിലുള്ളവര്‍ക്ക് 25 കിലോമീറ്ററും കാബൂറ, ബിദായ എന്നിവിടങ്ങളിലുള്ളവര്‍ക്ക് 45 കിലോമീറ്ററും താണ്ടിവേണം സൊഹാര്‍ സ്കൂളിലത്തൊന്‍. മുലദ സ്കൂളില്‍ എത്തണമെങ്കില്‍ ഇതിലുമേറെ ദൂരം താണ്ടണം. മേഖലയില്‍ സ്കൂള്‍ തുടങ്ങിയാല്‍ എത്രപേര്‍ പഠിക്കാനത്തെുമെന്ന് രക്ഷിതാക്കള്‍ ചേര്‍ന്ന് രൂപവത്കരിച്ച സമിതി നേരത്തേ സാധ്യതാപഠനം നടത്തിയിരുന്നു. കുറഞ്ഞത് 525 കുട്ടികളെയെങ്കിലും ലഭിക്കുമെന്നാണ് ഇതില്‍ കണ്ടത്തെിയത്. സ്കൂള്‍ നിര്‍മിക്കുന്നതിനായി ഹിജാരി, അഫീത്ത് എന്നിവിടങ്ങളില്‍ മൂന്നു വ്യത്യസ്ത സ്ഥലങ്ങള്‍ കണ്ടത്തെി ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും കാണിച്ചിരുന്നു. സ്ഥലവും സര്‍വേയും സാധ്യതാപഠനവും നടത്തിയ സാഹചര്യത്തില്‍ എത്രയും വേഗം സഹമില്‍ സ്കൂള്‍ അനുവദിക്കാമെന്നാണ് ചെയര്‍മാന്‍െറ ഉറപ്പ്. അടുത്ത അധ്യയനവര്‍ഷംതന്നെ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കാമെന്നും ബോര്‍ഡിന്‍െറ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അറിയിച്ചു.
യോഗത്തില്‍ പവിത്രന്‍ കൈരളി അധ്യക്ഷത വഹിച്ചു. റഫീക്ക് പറമ്പത്ത് സ്വാഗതം പറഞ്ഞു. മനോജ് കുമാര്‍ ബദര്‍ അല്‍സമ, അബ്ദുല്‍ അസീസ്, അബ്ദുറഹ്മാന്‍ മാസ്റ്റര്‍, അബ്ദുസ്സത്താര്‍ അല്‍ ഇസ്സ, രാമചന്ദ്രന്‍ സദാശിവന്‍, മിന്‍ഹജ് എന്നിവര്‍ ആശംസയര്‍പ്പിച്ചു.
സര്‍വേ റിപ്പോര്‍ട്ട് പവിത്രന്‍ ബോര്‍ഡ് ചെയര്‍മാന് കൈമാറി. അലി നന്ദി പറഞ്ഞു. തുടര്‍ന്ന് നടന്ന മുഖാമുഖത്തില്‍ രക്ഷിതാക്കളുടെ ചോദ്യങ്ങള്‍ക്ക് ബോര്‍ഡ് ചെയര്‍മാന്മാര്‍ മറുപടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.