തെക്കന്‍ ശര്‍ഖിയയിലെ ഹെപ്പറ്റൈറ്റിസ് ബാധക്ക് കാരണം മലിനജലം
text_fieldsമസ്കത്ത്: തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ ഹെപ്പറ്റൈറ്റിസ് എ രോഗബാധിതരുടെ എണ്ണം കുറഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. നേരത്തേ, ആഴ്ചയില്‍ ഏഴുപേരില്‍ വീതം രോഗം കണ്ടത്തെിയിരുന്നു. ഇപ്പോള്‍ ആഴ്ചയില്‍ ഒരാള്‍ എന്ന നിലക്ക് ഇത് താഴ്ന്നതായി ആരോഗ്യമന്ത്രാലയത്തിലെ പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ വിഭാഗം മേധാവി ഡോ. സെയ്ഫ് അല്‍ അബ്രിയെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
മന്ത്രാലയത്തിന് കീഴില്‍ പകര്‍ച്ചവ്യാധി നിരീക്ഷണ സംവിധാനം കാര്യക്ഷമമാക്കിയതും രോഗപ്രതിരോധത്തിന് ശുചിത്വമുള്ള ജീവിതരീതികളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതില്‍ വിജയിച്ചതുമാണ് രോഗബാധിതരുടെ എണ്ണം കുറയാന്‍ വഴിയൊരുക്കിയതെന്ന് അല്‍ അബ്രി പറഞ്ഞു. തെക്കന്‍ ശര്‍ഖിയയില്‍ പ്രത്യേകിച്ച് ജഅലാന്‍ ബനീ ബൂഅലിയിലെ അസീല ഗ്രാമത്തിലാണ് കഴിഞ്ഞ മാസങ്ങളിലായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. 130 പേരാണ് ഇവിടെ രോഗബാധിതരായത്. കഴിഞ്ഞ നാലുമാസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ പലതും ഹെപ്പറ്റൈറ്റിസ് എ അല്ളെന്നും അല്‍ അബ്രി പറഞ്ഞു. ഹെപ്പറ്റൈറ്റിസിന്‍െറ മറ്റു വകഭേദങ്ങളായിരിക്കും ഇത്. മലിനജലത്തിലൂടെയാണ് രോഗം പടര്‍ന്നതെന്നാണ് കണ്ടത്തെിയത്.
മറ്റു മന്ത്രാലയങ്ങളുമായി ചേര്‍ന്ന് കിണറുകള്‍ അണുനാശിനി ഉപയോഗിച്ച് രോഗവിമുക്തമാക്കി സംരക്ഷിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. രോഗികള്‍ക്ക് മതിയായ പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. കരളിനെ ബാധിക്കുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ് എ. മലിനജലത്തിലൂടെയും രോഗാണുബാധയുള്ള ഭക്ഷണത്തിലൂടെയുമാണ് രോഗം പടരുന്നത്. ഛര്‍ദി, പനി, ഓക്കാനം, വയറിളക്കം, അടിവയര്‍ വേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ എട്ട് ആഴ്ചവരെ നീണ്ടുനിന്നേക്കാം.
ശുചിത്വമുള്ള ജീവിതശൈലി പിന്തുടരുകയാണ് രോഗം പടരാതിരിക്കാന്‍ വേണ്ടത്. ഭക്ഷണത്തിന് മുമ്പും ശേഷവും കൈകള്‍ കഴുകുകയും ശുചിയായ വെള്ളം കുടിക്കുകയും വേണമെന്നും അല്‍ അബ്രി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം വര്‍ഷത്തില്‍ ആഗോളതലത്തില്‍ 1.4 ദശലക്ഷം പേര്‍ക്കാണ് ഹെപ്പറ്റൈറ്റിസ് എ ബാധിക്കുന്നത്. ഒന്നര മുതല്‍ മൂന്നു ശതകോടി ഡോളറാണ് ഇവരുടെ ചികിത്സക്കായി വേണ്ടിവരുന്ന തുകയെന്നും കണക്കുകള്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.