Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാന്‍ എണ്ണവില...

ഒമാന്‍ എണ്ണവില താഴേക്കിറങ്ങി

text_fields
bookmark_border
മസ്കത്ത്: ഒമാന്‍ എണ്ണവില ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് ചൊവ്വാഴ്ച താഴേക്കിറങ്ങി. ഡിസംബര്‍ ഡെലിവറിക്കുള്ള എണ്ണവില 47.91 ഡോളറിലാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഇത് കഴിഞ്ഞ ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായ 48.14 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. 
ഈ വര്‍ഷം ജനുവരിയില്‍ ഒമാന്‍ എണ്ണയുടെ വില ഏതാനും വര്‍ഷത്തെ താഴ്ന്ന നിരക്കായ 23.72 ഡോളര്‍ വരെ താഴ്ന്നിരുന്നു. തിങ്കളാഴ്ച ഈ വിലയില്‍നിന്ന് 100 ശതമാനത്തിന്‍െറ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ ഒമാനി ക്രൂഡിന് 36.40 ഡോളറാണ് ശരാശരി വിലയായി ലഭിച്ചത്. കഴിഞ്ഞവര്‍ഷത്തെ ആദ്യ ഏഴു മാസങ്ങളില്‍ 59.90 ഡോളര്‍ ലഭിച്ച സ്ഥാനത്താണിത്. ഈ വര്‍ഷം ഒക്ടോബറിലെ എണ്ണവില 44.02 ഡോളറില്‍ സ്ഥിരത പ്രാപിച്ചതായും ദുബൈ മര്‍ക്കന്‍ൈറല്‍ എക്സ്ചേഞ്ച് അധികൃതര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil price
Next Story