കപ്പലപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സ്വദേശികള്‍ക്ക് ‘ഗള്‍ഫ്മാധ്യമ’ത്തിന്‍െറ ആദരം
text_fieldsമസ്കത്ത്: ബൂഅലി തീരത്തുണ്ടായ ഇന്ത്യന്‍ കപ്പലപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ച സ്വദേശികള്‍ക്ക് ‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറ ആദരം. ജഅലാന്‍ ബനീ ബൂഅലിയിലെ ഹിറാ സെന്‍ററില്‍ നടന്ന പരിപാടിയില്‍ ഗള്‍ഫ്മാധ്യമം ഹോണററി റെസിഡന്‍റ് മാനേജര്‍ എം.എ.കെ ഷാജഹാന്‍ ഉപഹാരം കൈമാറി.
മത്സ്യത്തൊഴിലാളികളായ സൈദ് സാലിം അബ്ദുല്ല അല്‍ ഗാംബൂശി, മുഹമ്മദ് സാലിം ജുമാ അല്‍ ഗാംബൂശി, മതീര്‍ മുഹമ്മദ് മതീര്‍ അസ്സാലിഹ് എന്നിവരാണ് ആദരം ഏറ്റുവാങ്ങിയത്. സാന്ത്വനം ഏരിയ പ്രസിഡന്‍റ് മുജീബ്റഹ്മാന്‍, സിറാജ് ദവാരി, എ.ആര്‍.ബി തങ്ങള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ബൂഅലി തീരത്ത് പോര്‍ബന്ദറില്‍ രജിസ്റ്റര്‍ ചെയ്ത ചരക്കുകപ്പല്‍ മുങ്ങിയത്. സൈദ് അല്‍ ഗാംബൂശിയും സംഘവും പതിവുപോലെ മത്സ്യബന്ധനത്തിന് പോയപ്പോള്‍ ആണ് കപ്പല്‍ മുങ്ങുന്നത് കണ്ടത്. തുടര്‍ന്ന് ഇവരുടെ സുഹൃത്തുക്കളെയും വിളിച്ചുവരുത്തി കപ്പലിലുണ്ടായ 11 നാവികരെയും രക്ഷിച്ച് കരയില്‍ എത്തിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം നടത്തിയതിനുള്ള പ്രവാസി സമൂഹത്തിന്‍െറ നന്ദിപ്രകടനത്തിന്‍െറ ഭാഗമായാണ് ഇവരെ ആദരിച്ചതെന്ന് എം.എ.കെ ഷാജഹാന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.