നാടന്‍ പന്തുകളി ടൂര്‍ണമെന്‍റിന് തുടക്കമായി
text_fieldsമസ്കത്ത്: നാടന്‍ പന്തുകളി ടൂര്‍ണമെന്‍റിന് മസ്കത്തില്‍ തുടക്കമായി. കോട്ടയം ജില്ലയില്‍നിന്നുള്ള ഒമാനിലെ നാടന്‍ പന്തുകളി പ്രേമികള്‍ ചേര്‍ന്ന് രൂപവത്കരിച്ച നേറ്റീവ് ബാള്‍ അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ ഇത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
മൂന്നുമാസം നീളുന്ന ടൂര്‍ണമെന്‍റിന്‍െറ ഉദ്ഘാടനം ഖുറം ആംഫി തിയറ്ററിന് സമീപമുള്ള മൈതാനിയില്‍ ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് മീനടം നിര്‍വഹിച്ചു.
പുതിയ കായിക ഇനങ്ങള്‍ക്ക് താരങ്ങളും വലിയ പ്രസിദ്ധിയും ലഭിക്കുന്ന ഈ കാലഘട്ടത്തില്‍ അന്യംനിന്നുപോകുമായിരുന്ന നാടന്‍ പന്തുകളി പോലുള്ള കായിക ഇനം പുതിയ തലമുറ ഏറ്റെടുത്ത് നിലനിര്‍ത്താന്‍ കാട്ടുന്ന ഉത്സാഹം പ്രശംസാര്‍ഹമാണെന്നും ഇത്തരം കായിക ഇനങ്ങള്‍ ഒരു പ്രദേശത്തിന്‍െറ ഒരുമയും പാരമ്പര്യവും നിലനിര്‍ത്താന്‍ ഉതകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷന്‍ പ്രസിഡന്‍റ് തോമസ് രാജന്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധികളായ സാലിം അല്‍ ഖഹാലി, മൂസാ അല്‍ ഫാര്‍സി , ഒമാന്‍ അറബ് യൂനിവേഴ്സിറ്റി പ്രഫസര്‍ ഡോ. ഷെറിമോന്‍, ഡീക്കന്‍ സണ്ണി, ഭാരവാഹികളായ സാജന്‍ സി. വര്‍ഗീസ്, മാത്യു, ഷിബു ഫിലിപ് എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ അംഗങ്ങളും കുടുംബാംഗങ്ങളുമടക്കം നിരവധിപേര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ആവേശവും വാശിയും നിറഞ്ഞ മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് എവര്‍റോളിങ് ട്രോഫിയും കാഷ് അവാര്‍ഡും വ്യക്തിഗത സമ്മാനങ്ങളും നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.