വാഹനാപകടം: മലയാളിക്ക് 1.40 കോടി രൂപ നഷ്ടപരിഹാരം
text_fieldsമസ്കത്ത്: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ മലയാളി യുവാവിന് 1.40 കോടി രൂപയുടെ നഷ്ടപരിഹാരം. കോഴിക്കോട് നാദാപുരം കല്ലാച്ചി കുറ്റിക്കാട്ടില്‍ വീട്ടില്‍ കുഞ്ഞഹമ്മദിന്‍െറ മകന്‍ നൗഷിക്കിനാണ് (29) നഷ്ടപരിഹാരം ലഭിച്ചത്. രണ്ടരവര്‍ഷം നീണ്ട നിയമയുദ്ധത്തിന് ഒടുവില്‍ സുപ്രീംകോടതിയാണ് വന്‍തുകയുടെ നഷ്ടപരിഹാരം വിധിച്ചത്. 2013 ഡിസംബറില്‍ അല്‍ഖൂദ് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലക്ക് സമീപമാണ് അപകടം നടന്നത്. അല്‍ ഫിന്‍ജാന്‍ റസ്റ്റാറന്‍റിലെ ജോലിക്കാരനായിരുന്ന നൗഷിക്ക് സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ നൗഷിക്കിനെ ആദ്യം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഒരു മാസം ഇവിടെ ചികിത്സയില്‍ കഴിഞ്ഞശേഷമാണ് നാട്ടിലേക്ക് കൊണ്ടുപോയത്. നാട്ടില്‍ പല ആശുപത്രികളിലും കൊണ്ടുപോയെങ്കിലും ക്രമേണ പഴയ അവസ്ഥയിലേക്ക് തിരിച്ചത്തെുമെന്നായിരുന്നു വിദഗ്ധാഭിപ്രായം. ഇതേതുടര്‍ന്ന് വീട്ടില്‍തന്നെയായിരുന്നു. നൗഷിക്കിന് നിലവില്‍ ഭിത്തിയില്‍ പിടിച്ച് കുറച്ചുദുരം നടക്കാന്‍ മാത്രമേ സാധിക്കൂ. ഓര്‍മശക്തി ചെറുതായി തിരിച്ചുകിട്ടിയിട്ടുമുണ്ടെന്ന് തൊഴിലുടമയായ അഷ്റഫ് പറഞ്ഞു. അബ്ദുല്ല ഹമൂദ് അല്‍ ഖാസ്മി ലീഗല്‍ ഫേം സ്ഥാപനത്തിലെ നജീബ് മുസ്തഫയാണ് കേസ് വാദിച്ചത്. ഭാര്യയും രണ്ടു കുട്ടികളും മാതാപിതാക്കളും സഹോദരങ്ങളുമുള്ള ഒരു കുടുംബത്തിന്‍െറ ഏകാശ്രയമാണെന്നും തുടര്‍ജീവിതത്തില്‍ പരസഹായം വേണമെന്നുമായിരുന്നു വാദം. പ്രൈമറി കോടതി 56,000 റിയാലാണ് നഷ്ടപരിഹാരം വിധിച്ചത്. അപ്പീല്‍ കോടതി ഇത് 29,000 ആക്കി കുറച്ചതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. നഷ്ടപരിഹാര ത്തുക ഏറ്റുവാങ്ങാന്‍ നൗഷിക്കിനെ മസ്കത്തില്‍ എത്തിച്ചിരുന്നു. തൊഴിലുടമ അബ്ദുല്ലക്കുപുറമെ സോഷ്യല്‍ഫോറം പ്രവര്‍ത്തകരായ അബ്ദുല്ല, മഹ്മൂദ് എന്നിവരും കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് വേണ്ട സഹായം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.