അവധിയാഘോഷം: വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ജാഗ്രതവേണം
text_fieldsമസ്കത്ത്: ഒമ്പതുദിവസത്തെ പെരുന്നാള്‍ അവധി ആരംഭിച്ചതോടെ അവധി ആഘോഷങ്ങളും ആരംഭിച്ചു. ഇതോടെ, വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തിരക്കും തുടങ്ങി. ബലി പെരുന്നാളിനുശേഷമായിരിക്കും വിവിധ കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ധിക്കുക. ഇപ്പോള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെരുന്നാള്‍ ഒരുക്കങ്ങളുടെ തിരക്കാണ്. പെരുന്നാള്‍ കഴിയുന്നതോടെ കൂട്ടമായും കുടുംബമായും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒഴുകാന്‍ തുടങ്ങും. ഇത്തരം കേന്ദ്രങ്ങള്‍ ചൊവ്വാഴ്ച മുതല്‍ വീര്‍പ്പുമുട്ടാന്‍ തുടങ്ങും. നാലുമാസത്തെ ചൂട് കാലാവസ്ഥക്കുശേഷം ഒമാനില്‍ സുഖകരമായ കാലാവസ്ഥ ആരംഭിച്ചതോടെ വിനോദ സഞ്ചാര മേഖലയടക്കം എല്ലാ രംഗവും ഉണരാന്‍ തുടങ്ങി. വേനല്‍ അവധി കഴിഞ്ഞ് കുടുംബങ്ങള്‍ തിരിച്ചത്തെിയതും പാര്‍ക്കിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്ക് വര്‍ധിക്കാന്‍ മറ്റൊരു കാരണമാണ്. നാലുമാസത്തിനുശേഷം അനുകൂല കാലാവസ്ഥയത്തെിയത് വാണിജ്യ മേഖലയടക്കം എല്ലാ രംഗത്തും ഉണര്‍വിന് കാരണമാക്കി. കുടുംബങ്ങള്‍ തിരിച്ചത്തെിയതോടെ കലാ സാംസ്കാരിക പരിപാടികളും സജീവമായി. ഓണാഘോഷങ്ങള്‍ ആരംഭിച്ചതോടെയാണ് ഈ മേഖല കൂടുതല്‍ സജീവമായത്. ഇനി മലയാളി സംഘടനകളും കൂട്ടായ്മകളും ഓണാഘോഷത്തിന്‍െറ തിരക്കിലായിരിക്കും. എന്നാല്‍, അവധിയാഘോഷത്തിന് തെരഞ്ഞെടുക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പലതും അപകടങ്ങള്‍ പതിയിരിക്കുന്നതാണ്.
സന്ദര്‍ശിക്കാന്‍ പോകുന്ന കേന്ദ്രത്തെ കുറിച്ച് പൂര്‍ണമായ അറിവും ബോധവും സഞ്ചാരികള്‍ക്ക് ഉണ്ടാവണമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത്തരം കേന്ദ്രങ്ങളില്‍ വേണ്ട സുരക്ഷ ഉറപ്പാക്കുകയും മുന്നറിയിപ്പുകള്‍ പാലിക്കുകയും വേണം. വാദീ ബനീ ശാബ്, വാദീ ബനീ ഖാലിദ്, മുഗ്സൈല്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ ഏറെ അപകട സാധ്യതയുള്ളതാണ്. ജബല്‍ അഖ്ദര്‍, ജബല്‍ ശംസ്, സലാല എന്നിവിടങ്ങളിലേക്കുള്ള യാത്രകളും സാഹസം പിടിച്ചതാണ്. എല്ലാ അവധിക്കാലങ്ങളും ഇത്തരം കേന്ദ്രങ്ങളില്‍ നന്നുള്ള ദുരന്ത വാര്‍ത്തയുമായാണ് കടന്നുപോവാറുള്ളത്. ശര്‍ഖിയ്യ ഗവര്‍ണറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രവും ഡൈവിങ് കേന്ദ്രവുമൊക്കെയായ വാദീ ശാബ് ഏറെ അപകടം പിടിച്ചതാണ്. ഇവിടെ മുങ്ങിമരണം സാധാരണമാണ്. സ്വിമ്മിങ് പൂളുകളെ വെല്ലുന്നതാണ് ഇവിടത്തെ വെള്ളം. എന്നാല്‍ നീന്തല്‍ അറിയാത്തവര്‍ ഇവിടെ വെള്ളത്തിലിറങ്ങരുതെന്ന് അധികൃതര്‍ മുന്നറിപ്പ് നല്‍കുന്നു. സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കുകയും വേണം. വാദീ ബനീ ഖാലിദും ഏറെ അപകടം നിറഞ്ഞതാണ്. നല്ല ആഴമുള്ളതാണ് ഈ തെളിനീര്‍ തടാകം. നല്ല നീന്തല്‍ അറിയുന്നവര്‍പോലും ഇവിടെ മുങ്ങിമരിച്ചിട്ടുണ്ട്. അതിനാല്‍, ഇവിടെ നീന്താനത്തെുന്നവര്‍ എല്ലാ സുരക്ഷാ മുന്നറിയിപ്പുകളും അനുസരിക്കണം. ദോഫാര്‍ ഗവര്‍ണറേറ്റിലെ മുഗ്സൈല്‍ ബീച്ചും ഏറെ അപകടം നിറഞ്ഞതാണ്. മുന്‍ വര്‍ഷങ്ങളില്‍ നിരവധി പേരാണ് ഇവിടെ മരിച്ചത്.
സലാല, ജബല്‍ അഖ്ദര്‍, ജബല്‍ ശംസ് യാത്രകളും ഏറെ അപകടം നിറഞ്ഞതാണ്. സലാലയിലേക്ക് ചെറിയ വാഹനങ്ങളില്‍ യാത്രചെയ്യുന്നത് അപകടങ്ങളുടെ സാധ്യത വര്‍ധിപ്പിക്കും. പരിചയ കുറവുള്ള ഡ്രൈവര്‍മാര്‍ ഈ റൂട്ടില്‍ വാഹന മോടിക്കുന്നതും അപകട സാധ്യത വര്‍ധിപ്പിക്കും. അര്‍ധ രാത്രിക്കുശേഷമുള്ള യാത്ര ഒഴിക്കുന്നതാണ് ഉത്തമം. ജബല്‍ അഖ്ദര്‍ യാത്രയും ഏറെ അപകടം നിറഞ്ഞയാണ്. ഫോര്‍ വീല്‍ വാഹനമുള്ളവര്‍ മാത്രമേ ജബല്‍ അഖ്ദര്‍ ജബല്‍ ശംസ് എന്നവിടങ്ങളിലേക്ക് യാത്രക്ക് ഒരുങ്ങാന്‍ പാടുള്ളൂ. വിദഗ്ധരായ ഡ്രൈവര്‍മാരായിരിക്കണം വാഹനം ഓടിക്കേണ്ടത്. പര്‍വത യാത്രക്ക് ശേഷമുള്ള മടക്ക യാത്രയും അപകടംനിറഞ്ഞതാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി അപകടങ്ങള്‍ ഇവിടെ നടന്നിരുന്നു. ഈ യാത്രകളില്‍ വാഹനങ്ങളുടെ കാര്യക്ഷമതയും ഉറപ്പ് വരുത്തണം. യാത്ര നടത്തുന്നവര്‍ ജാഗ്രത പാലിക്കുകയും സുരക്ഷാ മാനദന്ധങ്ങങ്ങള്‍ പാലിക്കുകയും ചെയ്താന്‍ നിരവധി ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.