Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗള്‍ഫ് മാധ്യമം സൂര്‍...

ഗള്‍ഫ് മാധ്യമം സൂര്‍ സപ്ളിമെന്‍റ് പ്രകാശനം ചെയ്തു

text_fields
bookmark_border
ഗള്‍ഫ് മാധ്യമം സൂര്‍ സപ്ളിമെന്‍റ് പ്രകാശനം ചെയ്തു
cancel
camera_alt?????? ??????? ?????? ????? ???????????? ???? ????????? ????? ???????????? ????????? ????? ??????????? ????????? ??????????? ?????? ??.??. ?????? ?????????? ?????? ???????? ??????????
സൂര്‍: ഗള്‍ഫ് മാധ്യമം പുറത്തിറക്കിയ ‘സൂര്‍ ലൈവ്’ സ്പെഷല്‍ സപ്ളിമെന്‍റ് കേരള സ്കൂളില്‍ നടന്ന പ്രൗഢ ചടങ്ങില്‍ പ്രകാശനം ചെയ്തു. ഗള്‍ഫ് മാധ്യമം റസിഡന്‍റ് മാനേജര്‍ എം.എ.കെ ഷാജഹാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സോഷ്യല്‍ക്ളബ് സൂര്‍ പ്രസിഡന്‍റ് ഡോക്ടര്‍ രഘുനന്ദനന്‍ നായര്‍ സി.പി. നാസര്‍ സാക്കിക്ക് കൈമാറി സപ്ളിമെന്‍റിന്‍െറ പ്രകാശനം നിര്‍വഹിച്ചു. ‘മാധ്യമം’ റീജനല്‍ കോഓഡിനേറ്റര്‍ എ.ആര്‍.ബി തങ്ങള്‍  അധ്യക്ഷത വഹിച്ചു. ഹസ്ബുല്ല ഹാജി, അനില്‍ ഉഴമലയ്ക്കല്‍, ജിതേഷ് പുനത്തില്‍, സുനില്‍, മുഹമ്മദ് വൈലത്തൂര്‍, ബേബി മോഹന്‍ (നസീം സൂര്‍), സത്യന്‍ (ഷംസ് ജഅലാന്‍), നാസര്‍ (ഇന്ത്യന്‍ സ്കൂള്‍), ഉദയന്‍, ശ്രീധര്‍ ബാബു, സുരേഷ് (ഗുരുകൃപ), അന്‍സാര്‍ മൗലവി, ‘ഗള്‍ഫ് മാധ്യമം’ ബിസിനസ് ഡെവലപ്മെന്‍റ് മാനേജര്‍ ഷൈജു സലാഹുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷൈജു വിളയില്‍, പ്രകാശ് കോഴിക്കോട് എന്നിവര്‍ ഗാനം ആലപിച്ചു. ‘ഗള്‍ഫ് മാധ്യമം’ സൂര്‍ ബ്യൂറോ ചീഫ് ജലീല്‍ പയ്യോളി സ്വാഗതവും ഓര്‍ഗനൈസര്‍ പി.കെ. അബ്ബാസ് നന്ദിയും പറഞ്ഞു. സൂറിന്‍െറ ചരിത്രവും വര്‍ത്തമാനവും വിനോദസഞ്ചാരവുമടക്കം വിവിധ മേഖലകളെ കുറിച്ച് അറിവുപകരുന്നതാണ് എട്ടുപേജുള്ള സപ്ളിമെന്‍റ്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfmadhyamam
Next Story