കടൽ-മത്സ്യബന്ധന നിയമ ലംഘനം: 22 പേരെ നാടുകടത്തി
text_fieldsമസ്കത്ത്: അൽ വുസ്ത ഗവർണറേറ്റിൽ കടൽ-മത്സ്യബന്ധന നിയമം ലംഘിച്ചതിന് 22 പ്രവാസികളെ നാടുകടത്തിയതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു.മറൈൻ ഫിഷിങ് നിയമവും തൊഴിൽ നിയമവും ലംഘിച്ചതിന് റോയൽ ഒമാൻ പൊലീസിന്റെ സഹകരണത്തോടെ അൽ വുസ്ത ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾച്ചർ, ഫിഷറീസ്, വാട്ടർ റിസോഴ്സസ് ഫിഷറീസ് കൺട്രോൾ ടീം ആണ് ഇവരെ നാടുകടത്തിയത്.
മറൈൻ ഫിഷിങ് നിയമം ലംഘിച്ചതിന് 46 പ്രവാസി തൊഴിലാളികളെ ദുകം പൊലീസ് സ്റ്റേഷനുമായി സഹകരിച്ച് ഫിഷറീസ് കൺട്രോൾ ടീം അറസ്റ്റ് ചെയ്തിരുന്നു.നവംബർ 20 മുതൽ 30 വരെ അൽ വുസ്ത ഗവർണറേറ്റിൽ 53 തൊഴിൽ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.