ഏഴ് മാസത്തിനുള്ളിൽ ഒമാനിലെത്തിയത് 2.3 ദശലക്ഷം സന്ദർശകർ
text_fieldsമസ്കത്ത്: ഒമാനിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വർധന. ഈ വർഷത്തിന്റെ ആദ്യ ഏഴ് മാസങ്ങളിൽ സുൽത്താനേറ്റിന് 2.3 ദശലക്ഷം സന്ദർശകരെയാണ് ലഭിച്ചത്. കഴിഞ്ഞ വർഷത്തെ ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 2.4 ശതമാനത്തിന്റെ വർധനയാണുണ്ടായിരിക്കുന്നത്.
ഏറ്റവും കൂടുതൽ ആളുകളെത്തിയത് യു.എ.ഇയിൽ നിന്നാണ്. 7,14,636 ഇമാറാത്തികളാണ് ഇക്കാലയളവിൽ സുൽത്താനേറ്റ് സന്ദർശിച്ചത്. ഇന്ത്യക്കാർ (3,67,166), യമനികൾ (139,354), ജർമൻ സ്വദേശികൾ (79,439) എന്നിങ്ങനെയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ വരുന്ന രാജ്യക്കാർ.
ഇതേ കാലയളവിൽ ഏകദേശം 4.7 ദശലക്ഷം സന്ദർശകർ രാജ്യത്തുനിന്ന് പുറത്തേക്ക് പോകുകയും ചെയ്തു. 33,53,777 ഒമാനികളും 506,121 ഇന്ത്യക്കാരും 302,351 പാകിസ്താനികളും 171,799 ബംഗ്ലാദേശികളും 131,575 യമനികളും ഉൾപ്പെടും. രാജ്യത്തെ ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിലായി 3,361 ഒമാനികളും 6,843 പ്രവാസികളും ജോലി ചെയ്യുന്നുണ്ട്.
ജൂലൈ മാസത്തിൽ ഏറ്റവും കൂടുതൽ സന്ദർശകർ ഇന്ത്യയിൽനിന്നായിരുന്നു (105,581). ഒമാനികൾ-1,04,050, പാക്കിസ്താനികൾ-29,531, ബംഗ്ലാദേശികൾ-18,489, ഈജിപ്തുകാർ-13,623, ഇമാറാത്തികൾ -11,633 എന്നിവരാണ് ജൂലൈയിൽ രാജ്യത്തെത്തിയ രാജ്യക്കാരിൽ ആദ്യ ആറ് സ്ഥാനങ്ങളിൽ വരുന്നവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.