ബദർ അൽ സമയിൽ 24 മണിക്കൂറും പി.സി.ആർ സൗകര്യം
text_fieldsകുവൈത്ത് സിറ്റി: ഫർവാനിയ ബദർ അൽ സമ മെഡിക്കൽ സെൻററിൽ 24 മണിക്കൂറും പി.സി.ആർ പരിശോധന സൗകര്യമുള്ളതായും ഒമ്പത് ദീനാർ മാത്രമാണ് ഫീസ് നിരക്കെന്നും മാനേജ്മെൻറ് വാർത്തക്കുറിപ്പിൽ അറിയിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഏഴ് കിലോമീറ്റർ ദൂരത്തിൽ കുവൈത്തിെൻറ ഏത് ഭാഗത്തുനിന്നും എളുപ്പത്തിൽ എത്താൻ കഴിയുന്ന ഭാഗത്താണ് ബദർ അൽ സമ മെഡിക്കൽ സെൻറർ സ്ഥിതി ചെയ്യുന്നത്. പി.സി.ആർ പരിശോധന ഫലം നാലുമുതൽ എട്ട് മണിക്കൂറിനുള്ളിൽ ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക് 60689323, 60683777, 60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
എല്ലാ ദിവസവും മുഴുവൻ സമയവും പ്രവർത്തിക്കുന്ന കാൾ സെൻറർ പ്രവർത്തിക്കുന്നുണ്ടെന്നും രോഗികളുടെയും സഹായികളുടെയും ഫോണിലൂടെയുള്ള വിവരങ്ങൾ തേടൽ, പരാതി അറിയിക്കൽ, അപ്പോയിൻമെൻറ് എടുക്കൽ, മറ്റു വിഷയങ്ങൾ എന്നിവക്ക് ഇനി ഏത് സമയവും ബന്ധപ്പെടാൻ കഴിയുമെന്നും മാനേജ്മെൻറ് അറിയിച്ചു. യൂറോളജി, ഓർത്തോപീഡിക്സ്, ജനറൽ സർജറി, പീഡിയാട്രിക്സ്, ഇ.എൻ.ടി, ഡെൻറിസ്ട്രി, ഒബ്സ്റ്റെട്രിക്സ്, ഗൈനക്കോളജി, ഒപ്താൽമോളജി, ഡെർമറ്റോളജി, കോസ്മറ്റോളജി, ജനറൽ/ഇേൻറണൽ മെഡിസിൻ, ഫാമിലി മെഡിസിൻ, റേഡിയോളജി, ലബോറട്ടറി, ഫാർമസി എന്നിവയിലെ സേവനം ബദർ അൽ സമ മെഡിക്കൽ സെൻററിൽ ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.