24 വർഷത്തെ പ്രവാസം; എബ്രഹാം ചാക്കോ മടങ്ങി
text_fieldsമസ്കത്ത്: 24 വർഷത്തെ പ്രവാസത്തിനൊടുവിൽ ആലപ്പുഴ സ്വദേശി എബ്രഹാം ചാക്കോ ഒമാനിൽനിന്ന് മടങ്ങി. തിങ്കളാഴ്യിലെ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കുട്ടനാട് സ്വദേശിയായ ഇദ്ദേഹം മടങ്ങിയത്.
1997 സെപ്റ്റംബറിലാണ് എബ്രഹാം ചാക്കോ ഒമാനിലെത്തിയത്. ബഹ്വാൻ ഗ്രൂപ്പിൽ ഫിനാൻസ് ആൻഡ് അക്കൗണ്ട്-ഇൻ ചാർജ് ആയിട്ടായിരുന്നു പ്രവാസജീവിതത്തിൻെറ തുടക്കം. 10 കൊല്ലത്തിനു ശേഷം ഒമാൻ ടെക്സ്റ്റൈൽസിലേക്ക് മാറി. ഇവിടെനിന്നാണ് ഇദ്ദേഹം മടങ്ങിയത്. ഒമാനിലെ സാമൂഹികരംഗത്ത് തേൻറതായ സാന്നിധ്യം പ്രകടമാക്കിയ ആളാണ് ഇദ്ദേഹം. സെൻറ് അബ്രഹാം ക്നാനായ ചർച്ചുമായി ബന്ധപ്പെട്ടായിരുന്നു പ്രവർത്തനങ്ങൾ. മസ്കത്ത് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സിലെ സജീവ അംഗമായിരുന്നു. നിരവധി ബഹുമതിപത്രങ്ങൾ ലഭിച്ചിട്ടുണ്ട്.
ടോസ്റ്റ് ഡി മാസ്റ്റേഴ്സിൽ സ്ട്രിക്റ്റ് ടോസ്റ്റ് മാസ്േറ്റഴ്സ് സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. അന്നം നൽകിയ നാടിനെയും പ്രവാസ ജീവിതത്തിൽ ലഭിച്ച സുഹൃത്തുക്കളെയും വേദനയോടെയാണ് വിട്ടുപോകുന്നതെന്ന് എബ്രഹാം ചാക്കോ പറഞ്ഞു. ഭാര്യയും മക്കളും ഒമാനിലുണ്ടായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കുടുംബം നാട്ടിലേക്ക് നേരത്തേ മടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.