സുഹാറിൽ 25 മെഗാവാട്ടിെൻറ സൗരോർജ വൈദ്യുതി പദ്ധതി
text_fieldsമസ്കത്ത്: സുഹാർ തുറമുഖത്തിനും ഫ്രീസോണിനും ഇനി സൗരോർജത്തിെൻറ കരുത്ത്. ഷെൽ ഒമാന് കീഴിൽ 25 മെഗാവാട്ടിെൻറ സൗരോർജ വൈദ്യുതോൽപാദന പദ്ധതി 'സുഹാർ സോളാർ കബാസ്'പ്രവർത്തനമാരംഭിച്ചു. ഷെൽ കമ്പനിയുടെ പശ്ചിമേഷ്യയിലെ വ്യവസായിക അടിസ്ഥാനത്തിലുള്ള ഏക സൗരോർജ വൈദ്യുതി പദ്ധതിയാണിത്. വ്യവസായിക സ്ഥാപനങ്ങൾക്ക് സൗരോർജ പദ്ധതിയുടെ ഗുണഫലം പ്രയോജനപ്പെടുത്തുന്നതിെനാപ്പം സുഹാർ തുറമുഖത്തിെൻറയും ഫ്രീസോണിെൻറയും സുസ്ഥിരത വർധിപ്പിക്കുകയും ലക്ഷ്യമിട്ടാണ് പദ്ധതി.
സുഹാർ ഫ്രീസോണിലെ 50 ഹെക്ടർ സ്ഥലത്താണ് പദ്ധതി പ്രവർത്തിക്കുന്നത്. പദ്ധതിപ്രദേശത്ത് 88,000 സൗരോർജ പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. സൗരോർജ പദ്ധതിയിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഫെറോക്രോം ഉൽപാദിപ്പിക്കുന്ന കമ്പനിക്കാണ് നൽകുക. ഇതോടെ പ്രകൃതി വാതകം ഉൽപാദിപ്പിച്ച് പ്രവർത്തിക്കുന്ന വൈദ്യുതി വിതരണം ചെയ്യുന്ന ഗ്രിഡിനെ ആശ്രയിക്കാതെ കമ്പനിക്ക് പ്രവർത്തിക്കാൻ കഴിയും.
പ്രതിവർഷം 25,000 ടൺ കാർബൺ ഡയോക്സൈഡിെൻറ ബഹിർഗമനമാണ് തടയാൻ സാധിക്കുക. കോവിഡ് പ്രതിസന്ധിയുണ്ടായിട്ടും പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. ഒമാെൻറ മറ്റ് ഭാഗങ്ങളിലും സോളാർ പദ്ധതി വ്യാപിപ്പിക്കാൻ ഷെൽ ഒമാന് പദ്ധതിയുണ്ട്.
ഷെൽ കമ്പനി പശ്ചിമേഷ്യയിലും ഒമാനിലും ആദ്യമായാണ് ഇത്തരം പദ്ധതി സ്ഥാപിക്കുന്നതെന്ന് ഒമാൻ ഷെൽ ചെയർമാൻ വാലിദ് ഹാദി പറഞ്ഞു. 2050ഒാടെയോ അതിന് മുേമ്പാ കാർബൺ ഡയോക്സൈഡ് മുക്ത ഉൗർജ ഉൽപാദനമെന്ന ലക്ഷ്യം മുൻനിർത്തിയാണ് കമ്പനി പ്രവർത്തിക്കുന്നത്. ഒമാെൻറ സാമ്പത്തിക മേഖലക്കും മുതൽക്കൂട്ടാവുന്ന ഇൗ പദ്ധതിയുമായി സഹകരിച്ച ഒമാൻ സർക്കാറിനും സുഹാർ ഫ്രീസോണിനും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. സുഹാർ ഫ്രീസോണിൽ ഇൗ പദ്ധതി ആരംഭിച്ചതിൽ ഷെൽ ഒമാന് നന്ദി പറയുന്നതായി സൊഹാർ ഫ്രീസോൺ ചെയർമാൻ അലി ബിൻ മസ്ഉൗദ് അൽ സുനൈദി പറഞ്ഞു. രാജ്യപുരോഗതിയുടെ കർമപദ്ധതിയായ വിഷൻ 2040െൻറ പാതയിൽ ഇൗ പദ്ധതി നാഴികക്കല്ലായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.