രണ്ടു വർഷത്തിനിടെ മരിച്ചത് 2541 വിദേശികൾ
text_fieldsമസ്കത്ത്: കഴിഞ്ഞ രണ്ടു വർഷത്തിനിടെ രാജ്യത്ത് മരിച്ചത് 2541 വിദേശികൾ. ഇതിൽ 2092 പുരുഷന്മാരും 449 സ്ത്രീകളും ഉൾപ്പെടും. ദേശീയ സ്ഥിതിവിവരകേന്ദ്രത്തിന്‍റെ ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം പറയുന്നത്. അതേസമയം, കഴിഞ്ഞ രണ്ടു വർഷത്തിനിടെ രാജ്യത്ത് നടന്ന മൊത്തം മരണങ്ങളിൽ 80 ശതമാനവും സ്വദേശികളാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
5791 പുരുഷന്മാരും 4317 സ്ത്രീകളുമുൾപ്പെടെ ആകെ 10,108 സ്വദേശികളാണ് മരിച്ചത്. പ്രതിദിനം ശരാശരി 35 എന്ന തോതിൽ മാസത്തിൽ 1054 മരണമാണ് രാജ്യത്ത് നടന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതൽ സ്വദേശികൾ മരിച്ചത് കഴിഞ്ഞ ജൂണിലാണ്. 1338 പേർക്കാണ് അക്കാലയളവിൽ ജീവൻ നഷ്ടമായത്.
65 വയസ്സിനു മുകളിലുള്ള ഗ്രൂപ്പിലാണ് ഏറ്റവും കൂടുതൽ മരണം. ഈ വിഭാഗത്തിൽപെട്ട 6833 ആളുകളാണ് മരിച്ചത്. 40-64 വയസ്സിനിടയിലുള്ള 3943 മരണവും നടന്നു. എന്നാൽ, ഒരു വയസ്സിനു താഴെ 675 മരണമുണ്ടായി. ശിശുമരണനിരക്ക് 8.2 ശതമാനമാണ്. അതേസമയം, ശിശുമരണങ്ങളുടെ എണ്ണത്തിൽ 2017-2021നും ഇടയിൽ 175 ശതമാനം കുറവുണ്ട്. കോവിഡ്മൂലം കഴിഞ്ഞ വർഷം 2941 ആളാണ് മരിച്ചത്. ഇത് രാജ്യത്തിന്‍റെ മൊത്തം മരണത്തിന്റെ 23.2 ശതമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.