ടൂറിസം മേഖലയിൽ 271 നിയമ ലംഘനങ്ങൾ കണ്ടെത്തി
text_fieldsമസ്കത്ത്: ടൂറിസം മേഖലയിലെ തൊഴിൽ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പരിശോധനയുമായി പൈതൃക, ടൂറിസം മന്ത്രാലയം. തൊഴിൽ മന്ത്രാലയവുമായി സഹകരിച്ച് പരിശോധനാ കാമ്പയിൻ ആണ് നടത്തിയത്. 459 ഫീൽഡ് സന്ദർശനങ്ങൾ ഉൾപ്പെട്ട ഈ കാമ്പയിനിൽ തൊഴിൽ നിയമങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട 271 ലംഘനങ്ങൾ കണ്ടെത്തി.
തൊഴിലാളികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും കമ്പനികൾ നിയമ ചട്ടക്കൂടിന് അനുസൃതമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായിരുന്നു പരിശോധന. മേഖലയിലെ ന്യായവും നിയമപരവുമായ കാര്യങ്ങൾ ഉറപ്പാക്കുന്നതിന് ഈ ലംഘനങ്ങൾ നിരീക്ഷിക്കുകയും പരിഹരിക്കുകയും ചെയ്യുന്നത് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.