സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നത് 2.75 ലക്ഷം സ്വദേശികൾ
text_fieldsമസ്കത്ത്: രാജ്യത്തെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷത്തിന്റെ ആദ്യപാദത്തിൽ 8.1 ശതമാനം വർധിച്ച് 2,75,529 ആയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ദേശിയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. സ്വകാര്യ മേഖലയിലെ ഒമാനി തൊഴിലാളികളുടെ ഏറ്റവും ഉയർന്ന ശതമാനം (31.5) മസ്കത്ത് ഗവർണറേറ്റിലാണ്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 85,053 തൊഴിലാളികളാണ് ഉണ്ടായിരുന്നതെങ്കിൽ ഈ വർഷമിത് 86,871 ആയി ഉയർന്നു. 1,818 തൊഴിലാളികളുടെ വർധനവാണുണ്ടായിരിക്കുന്നത്. വടക്കൻ ബാത്തിന 49,022, ദാഖിലിയ 35,703, തെക്കൻ ബാത്തിന 26,651, ദോഫാർ 19,061 എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം. സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന ഒമാനികളിൽ 1,34,182 ആളുകൾ (48.7 ശതമാനം) 325-500 റിയാൽ നിരക്കിൽ വേതനം കൈപ്പറ്റുന്നവരാണ്. 50,848 ആളുകൾ 400-500 റിയാലിനിടയിലും ശമ്പളം മേടിക്കുന്നവരാണെന്ന് ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. 500 -600 നും ഇടയിൽ വേതനം ലഭിച്ച സ്വദേശികളുടെ എണ്ണം 34,748 ആണ്. 21,543 ആളുകൾ 600-700 റിയാലിനിടയിലും ശമ്പളം കൈപ്പറ്റുന്നവരാണ്.
700 -1,000 റിയാലിനിടയിൽ 33,166 ആളുകളും 1000-2000 റിയാലിനടയിൽ 34,456പേരും സ്വകാര്യ മേഖലയിൽനിന്ന് വേതനം കൈപ്പറ്റുന്നുണ്ട്. രണ്ടായിരവും അതിന് മുകളിലും വേതനം സ്വീകരിക്കുന്നവർ 17,378 ആളുകളാണെന്നും സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. കൂടുതൽ സ്വദേശികളും നിർമാണ മേഖലയിലാണ് ജോലി ചെയ്യുന്നത്. 53,426 ആളുകളാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.