ആരോഗ്യമേഖലയിൽ 275 ദശലക്ഷം റിയാലിെൻറ വികസന പദ്ധതികൾ
text_fieldsമസ്കത്ത്: ഒമാൻ ആരോഗ്യമന്ത്രാലയം ഇൗവർഷം വിവിധ ഗവർണറേറ്റുകളിൽ നിരവധി ആരോഗ്യപദ്ധതികൾ നടപ്പാക്കും. മൊത്തം 275 ദശലക്ഷം റിയാലിെൻറ വികസന പദ്ധതികളാണ് ഇൗവർഷം നടപ്പാക്കുന്നത്. സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയുടെ പുതിയ പദ്ധതി, സുവൈഖ് ആശുപത്രി പദ്ധതി, ഖസ്ബ് ഹോസ്പിറ്റലിലൈ പുതിയ രണ്ടു പദ്ധതികൾ, മദാ ആരോഗ്യ കേന്ദ്രത്തിെൻറ വികസനം, നിസ്വ, സൊഹാർ ആശുപത്രിയുടെ വികസനം, ബഹ്ല ആശുപത്രിയിൽ കിഡ്നി വിഭാഗം നിർമിക്കൽ, യങ്കൽ ആശുപത്രിയിൽ അത്യാഹിത വിഭാഗം ഡയാലിസിസ് യൂനിറ്റ് എന്നിവ സ്ഥാപിക്കൽ അടക്കം നിരവധി പദ്ധതികളാണ് ഇൗ വർഷം ആരോഗ്യ മന്ത്രാലയം നടപ്പാക്കുന്നത്.
മുഖ്ഷിൻ ആേരാഗ്യ കേന്ദ്രം, അൽ അമിറാത്ത് ആരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് സെൻറർ സ്ഥാപിക്കൽ എന്നിവയുെടയും നിർമാണം പുരോഗമിക്കുകയാണ്. രണ്ടു ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സലാലയിൽ നിർമിക്കുന്ന സുൽത്താൻ ഖാബൂസ് ആശുപത്രി പദ്ധതിയാണ് ഇവയിൽ ഏറ്റവും വലുത്. ഏഴു നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ 700 കിടക്ക സൗകര്യമുണ്ടാവും. 16 രജിസ്ട്രേഷൻ കേന്ദ്രങ്ങൾ, റേഡിയോളജി വിഭാഗം, കുട്ടികൾക്കായി പ്രത്യേക അപകട അടിയന്തര ചികിത്സ വിഭാഗം, േഡ ക്ലിനിക്, മുതിർന്നവർക്കുള്ള അപകട അത്യാഹിത വിഭാഗം, കീമോതെറപ്പി, വൃക്ക വിഭാഗം, പൊള്ളൽ, അസ്ഥി വിഭാഗം, മുതിർന്നവർക്കുള്ള െഎ.സി.യു, കാലാവധിതികയാതെ പ്രസവിക്കുന്ന കുട്ടികൾക്കുള്ള വിഭാഗം, ഹൃദയസ്തംഭന ചികിത്സ വിഭാഗം, പുനരധിവാസ വിഭാഗം, കുട്ടികളൂടെ ശസ്ത്രക്രിയ വിഭാഗം, തുടങ്ങിയ നിരവധി സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിൽ ഉണ്ടാവുക. രണ്ടു ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മൂന്നു കെട്ടിടമാണ് സുവൈഖിൽ നിർമിക്കുക. 250 കിടക്ക സൗകര്യമാണ് ഇവിടെയുണ്ടാവുക. ഖസബിൽ ഒരുലക്ഷം ചതുരശ്ര മീറ്റർ സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കും. 150 േരാഗികൾക്കുള്ള കിടക്ക സൗകര്യമുണ്ടാവും. ഇൗ രണ്ട് ആശുപത്രികളിലും ഒ.പി വിഭാഗം, വൃക്ക വിഭാഗം, ഡേ കെയർ, മുതിർന്നവർക്കുള്ള അത്യാഹിത വിഭാഗം, കുട്ടികൾ, സമയം തികയാതെ പ്രസവിച്ച കുട്ടികളുടെ വിഭാഗം, പൊള്ളൽ, അസ്ഥി വിഭാഗം, ഹൃദ്രോഗ വിഭാഗം, കുട്ടികളുടെ വിഭാഗം, പ്രസവ വിഭാഗം തുടങ്ങിയ നിരവധി സൗകര്യങ്ങളാണ് രണ്ട് ആശുപത്രികളിലും ഒരുക്കുന്നത്. മദ ആശുപത്രിയിലും സൗകര്യങ്ങൾ വർധിപ്പിക്കുന്നുണ്ട്. ഒ.പി, അപകട അത്യാഹിത വിഭാഗം, ഫാർമസി, ഒാപറേഷൻ, േറഡിയോളജി വിഭാഗം, ലബോറട്ടറികൾ തുടങ്ങിയ സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. മറ്റ് ആശുപത്രികളിലും ഇൗവർഷം നിരവധി പുതിയ പദ്ധതികൾ നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.