Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക​ഴി​ഞ്ഞ വ​ർ​ഷം ഒ​മാ​ൻ...

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​മാ​ൻ സ​ന്ദ​ർ​ശി​ച്ച​ത്​ 29 ല​ക്ഷം ആ​ളു​ക​ൾ

text_fields
bookmark_border
ക​ഴി​ഞ്ഞ വ​ർ​ഷം ഒ​മാ​ൻ സ​ന്ദ​ർ​ശി​ച്ച​ത്​ 29 ല​ക്ഷം ആ​ളു​ക​ൾ
cancel
camera_alt

ഒ​മാ​നി​ലെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ (ഫ​യ​ൽ)

മ​സ്ക​ത്ത്​: സു​ൽ​ത്താ​നേ​റ്റ്​ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഗ​ണ്യ​മാ​യ വ​ർ​ധ​ന​യെ​ന്ന്​ ക​ണ​ക്കു​ക​ൾ. 2022ൽ 29 ​ല​ക്ഷം ആ​ളു​ക​ൾ ഒ​മാ​ൻ സ​ന്ദ​ർ​ശി​ച്ചു. മു​ൻ​വ​ർ​ഷ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​​മ്പോ​ൾ 348 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. ദേ​ശീ​യ സ്ഥി​തി വി​വ​ര​കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ളി​ലാ​ണ്​ ഇ​ക്കാ​ര്യ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഏ​റ്റ​വും കൂ​ടു​ത​ലാ​ളു​ക​ളെ​ത്തി​യ​ത്​ യു.​എ.​ഇ​യി​ൽ​നി​ന്നാ​ണ്. 19 ​ല​ക്ഷം ആ​ളു​ക​ളാ​ണ്​ യു.​എ.​ഇ​യി​ൽ​നി​ന്ന്​ ഇ​വി​ടെ​യെ​ത്തി​യ​ത്. 3,55,460 സ​ന്ദ​ർ​ശ​ക​രു​മാ​യി ഇ​ന്ത്യ​യാ​ണ്​ ര​ണ്ടാം സ്ഥാ​ന​ത്ത്. യ​മ​ൻ -1,06,529, ജ​ർ​മ​നി -41,829 എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ്​ തൊ​ട്ടു​പി​ന്നി​ൽ. രാ​ജ്യ​ത്തെ സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളു​ടെ (3-5) വ​രു​മാ​നം ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ 82.7 ശ​ത​മാ​നം വ​ർ​ധി​ച്ച്​ 1,85,772 റി​യാ​ലാ​യി. ഹോ​ട്ട​ലു​ക​ളി​ലെ അ​തി​ഥി​ക​ളു​ടെ എ​ണ്ണം 2021ലെ ​ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 33.6 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. താ​മ​സ നി​ര​ക്ക് 17.6 ശ​ത​മാ​നം ഉ​യ​ർ​ന്ന്​ 45 ശ​ത​മാ​ന​ത്തി​ലു​മെ​ത്തി.

ഗ​ൾ​ഫ് അ​തി​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 304 ശ​ത​മാ​ന​ത്തി​ന്‍റെ ഉ​യ​ർ​ച്ച​യു​ണ്ടാ​യി. 2021 ഡി​സം​ബ​ർ അ​വ​സാ​നം 39,689 ആ​ളു​ക​ളാ​യി​രു​ന്നു അ​തി​ഥി​ക​ളാ​യെ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ അ​വ​സാ​നം​വ​രെ ഇ​ത്​ 1,60,340 ആ​യി വ​ർ​ധി​ച്ചു. തൊ​ട്ട​ടു​ത്ത​ സ്ഥാ​ന​ത്തു​ള്ള​ത്​ യൂ​റോ​പ്പി​ൽ നി​ന്നു​ള്ള​വ​രാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം 3,60, 339 ആ​ളു​ക​ളാ​ണ്​ യൂ​റോ​പ്പി​ൽ​നി​ന്ന്​ അ​തി​ഥി​ക​ളാ​യെ​ത്തി​യ​ത്. 2021ൽ ​ഇ​ത്​ 1,05, 558 ആ​യി​രു​ന്നു. 241.4 ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​മേ​രി​ക്ക​ൻ സ​ഞ്ചാ​രി​ക​ൾ 165.4 ശ​ത​മാ​നം ഉ​യ​ർ​ന്നു - 60,148.

മേ​ഖ​ല​യി​ലെ പ​ല വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ ഒ​മാ​നി​ൽ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ പ്ര​ക​ട​മാ​യ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ട്രാ​വ​ൽ ഡേ​റ്റ, അ​ന​ലി​റ്റി​ക്‌​സ് മേ​ഖ​ല​യി​ലെ ലോ​ക​ത്തെ മു​ൻ​നി​ര ക​മ്പ​നി​ക​ളി​ലൊ​ന്നാ​യി ക​ണ​ക്കാ​ക്കു​ന്ന സ്പെ​യി​ൻ ആ​സ്ഥാ​ന​മാ​യു​ള്ള ഫോ​ർ​വേ​ഡ് കീ​സ് പ​റ​യു​ന്നു. 2022 ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലെ എ​യ​ർ​ലൈ​ൻ ടി​ക്ക​റ്റ് റി​സ​ർ​വേ​ഷ​നു​ക​ളെ കു​റി​ച്ചു​ള്ള ഡേ​റ്റ വി​ശ​ക​ല​ന​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visitedOmanlast year29 lakh people
News Summary - 29 lakh people visited Oman last year
Next Story