Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 298 പേർക്ക്​...

ഒമാനിൽ 298 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
covid-india
cancel
മസ്​കത്ത്​: ഒമാനിൽ 298 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതു വരെ റിപ്പോർട്ട്​ ചെയ്​തതിൽ ഏറ്റവും ഉയർന്ന കോവിഡ്​ ബാധയാണിത്​.  ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 4019 ആയി.  പുതിയ രോഗികളിൽ 209 പേർ വിദേശികളും 89 പേർ ഒമാനികളുമാണെന്ന്​ ആരോഗ്യ മന്ത്രാലയം ബുധനാഴ്​ച പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. രോഗമുക്​തി നേടിയവരുടെ എണ്ണം 1250ൽ നിന്ന്​ 1289 ആയി ഉയർന്നിട്ടുണ്ട്​.  മലയാളിയടക്കം ചികിത്സയിലിരുന്ന 17 പേരാണ്​ ഇതുവരെ മരണപ്പെട്ടത്​. 2713 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​.   പുതിയ രോഗികളിൽ 245 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 2971 ആയി. 658 പേർക്കാണ്​ ഇവിടെ അസുഖം സുഖപ്പെട്ടിട്ടുള്ളത്​.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-1982, 470; മസ്​കത്ത്​ -25, 4; ബോഷർ- 420,76; അമിറാത്ത്​-83,13; സീബ്​ -455, 95; ഖുറിയാത്ത്​-6,0.
2. തെക്കൻ ബാത്തിന: ബർക്ക- 169, 109; വാദി മആവിൽ- 10,8; മുസന്ന-52, 29; നഖൽ -20,18; അവാബി- 44,40; റുസ്​താഖ്​ -53,18.  
3. ദാഖിലിയ:  നിസ്​വ-61, 59; സമാഇൽ-31,24; ബിഡ്​ബിദ്​-19,3;  ഇസ്​കി -9,6; മന- 3,1;  ഹംറ- 3,3;  ബഹ്​ല -22,20; ആദം-52​,0.
4. വടക്കൻ ബാത്തിന: സുവൈഖ്​ -42, 23; ഖാബൂറ-17,12; സഹം-22,10; സുഹാർ -55,21; ലിവ -11,9; ഷിനാസ്​ -41,30.
5. തെക്കൻ ശർഖിയ: ബുആലി- 133,99; ബുഹസൻ- 2,1 സൂർ-29,6; അൽ കാമിൽ -12,0.
6. ദാഹിറ:  ഇബ്രി- 41,17; ദങ്ക്​-12,12; യൻകൽ-1,1.
7. വടക്കൻ ശർഖിയ:  ഇബ്ര- 9,8; അൽ ഖാബിൽ- 4,4; ബിദിയ -4,1; മുദൈബി -20,16
8. ബുറൈമി -21, 5
9. ദോഫാർ:  സലാല- 18,13
10. മുസന്ദം: ഖസബ്​ -5,4, മദാ-1,1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanGCCgulfnewscovidnews
News Summary - 298 more covid patients in oman
Next Story