മസ്കത്തിന് പുറത്ത് മൂന്ന് കോവിഡ് പരിശോധന കേന്ദ്രങ്ങൾ തുടങ്ങും
text_fieldsമസ്കത്ത്: കോവിഡ് പരിശോധനക്ക് മസ്കത്തിന് പുറത്ത് മൂന്ന് കേന്ദ്രങ്ങൾ തുടങ്ങും. സലാല, നിസ്വ, സുഹാർ എ ന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ ആരംഭിക്കുക. ഇൗ ഭാഗങ്ങളിലെ വിദേശികൾ അടക്കമുള്ളവർക്ക് കേന്ദ്രങ്ങൾ സൗകര്യപ്രദമ ാകും.
മത്രയിൽ അഞ്ചിടങ്ങളിലായാണ് പരിശോധനയെന്ന് ഹെൽത്ത് സർവിസസ് ഡയറക്ടറേറ്റ് ജനറൽ പ്രതിനിധി ഡോ. അസ ീം അൽ മാഞ്ജി പറഞ്ഞു. മത്ര ഹെൽത്ത് സെൻറർ, സബ്ലത്ത് മത്ര എന്നിവിടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി പ്രവർത്തിച് ചത്. പഴയ വാലി ഒാഫിസിന് സമീപത്തെ ക്യാമ്പ് ചൊവ്വാഴ്ച ആരംഭിച്ചു. ഹയ്യ് അൽ മിന, ഹസൻ ബിൻ താബിത് സ്കൂൾ എന്നിവി ടങ്ങളിലെ സെൻററുകൾ വൈകാതെ ആരംഭിക്കും.
നിലവിൽ സുഹാർ, നിസ്വ, സലാല മേഖലകളിലെ സാമ്പിളുകൾ മസ്കത്തിൽ എത്തിച്ചാണ് പരിശോധിക്കുന്നത്. ഇതിന് സമയമെടുക്കുന്നതിനാലാണ് മൂന്ന് പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചത്. അതിവേഗത്തിൽ രോഗനിർണയം നടത്താനുള്ള സംവിധാനങ്ങളോടെയുള്ളതാകും ഇതെന്നും ആരോഗ്യ മന്ത്രാലയത്തിലെ മറ്റൊരു വക്താവ് പറഞ്ഞു.
രോഗ പരിശോധന നടത്താൻ രാസവസ്തുക്കൾ ലഭ്യമാകുന്ന മുറക്ക് ഇവ പ്രവർത്തനമാരംഭിക്കും. മത്രയിൽ സമൂഹ രോഗ നിർണയ കേന്ദ്രങ്ങൾ ആരംഭിച്ച ശേഷം നിരവധി വൈറസ് ബാധിതരെ കണ്ടെത്തിയതായും ഇദ്ദേഹം പറഞ്ഞു.
കോവിഡ് സ്ഥിരീകരിച്ചവർക്കായുള്ള െഎസോലേഷന് വേണ്ടി എല്ലാ ഗവർണറേറ്റുകളിലും ഏകീകൃത സെൻററുകൾ സ്ഥാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മറ്റ് സർക്കാർ വകുപ്പുകളുമായും സ്വകാര്യ മേഖലയുമായും സഹകരിച്ചാണിത് സ്ഥാപിച്ചത്. മസ്കത്തിന് പുറമെ മറ്റ് ഗവർണറേറ്റുകളിലും രോഗബാധിതരുടെ എണ്ണം ഉയരുന്നത് കണക്കിലെടുത്താണ് െഎസോലേഷൻ സെൻററുകൾക്ക് തുടക്കമിട്ടത്.
കഴിഞ്ഞ ദിവസം ജഅ്ലാൻ ബനീബുആലിയിൽ രോഗം സ്ഥിരീകരിച്ചവരെ സൂറിലേക്ക് മാറ്റിയത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ പ്രചരണം നടന്നിരുന്നു. ഇത് സംബന്ധിച്ച് കോവിഡിെൻറ പുതിയ വിവരങ്ങൾ നൽകാനുള്ള ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച വിശദീകരണ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. അതിനിടെ മത്ര വിലായത്തിൽ വീടുകൾ കയറിയുള്ള വൈദ്യ പരിശോധന ചൊവ്വാഴ്ച തുടങ്ങി. വീടുകളിലെത്തിയ മെഡിക്കൽ സംഘാംഗങ്ങൾ രോഗലക്ഷണങ്ങൾ ഉള്ളവരോട് ക്യാമ്പുകളിൽ എത്താൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.