Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ല​ക്ട്രി​ക്...

ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ‘ടോ​പ് ഗി​യ​റി’​ലേ​ക്ക്

text_fields
bookmark_border
Electric vehicles
cancel

മ​സ്ക​ത്ത്: ഒ​മാ​നി​ൽ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​തി​ച്ച് ചാ​ട്ടം. ക​ഴി​ഞ്ഞ വ​ർ​ഷ​​ത്തെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷം 300 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 550 എ​ണ്ണം മാ​ത്ര​മു​ണ്ടാ​യി​രു​ന്ന​ത് 2024ൽ 1,500 ​ആ​യി ഉ​യ​ർ​ന്നു​വെ​ന്ന് ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​ണ്ട​ർ​സെ​ക്ര​ട്ട​റി എ​ൻ​ജി​നി​യ​ർ ഖ​മീ​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഷ​മാ​ഖി പ​റ​ഞ്ഞു. ഒ​മാ​നി​ലെ സു​സ്ഥി​ര വി​ക​സ​ന അ​ജ​ണ്ട​യി​ൽ ഗ്രീ​ൻ മൊ​ബി​ലി​റ്റി​ക്ക് വ​ള​രെ അ​ധി​കം പ്ര​ധാ​ന്യം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഖ​മീ​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഷ​മാ​ഖി പ​റ​ഞ്ഞു.

കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​ക്കാ​ൻ 2050ലെ ​ഗ്രീ​ൻ മൊ​ബി​ലി​റ്റി​യു​ടെ ഭാ​വി കാ​ഴ്ച​പ്പാ​ട് കൈ​വ​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ സു​പ്ര​ധാ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ല​ക്ട്രോ​ണി​ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി മ​ന്ത്രാ​ല​യം, സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം 120 ല​ധി​കം ചാ​ർ​ജി​ങ് പോ​യി​ന്‍റു​ക​ൾ സ്ഥാ​പി​ച്ചു. ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ പോ​യി​ന്‍റു​ക​ളു​ടെ എ​ണ്ണം 200ല​ധി​കം എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2027ഓ​ടെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി 350ല​ധി​കം ചാ​ർ​ജി​ങ് പോ​യി​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തു​റ​മു​ഖ ഉ​പ​ക​ര​ണ​ങ്ങ​ൾ വൈ​ദ്യു​തോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ര​ത്തി​ൽ പ​രി​വ​ർ​ത്ത​നം ചെ​യ്യു​ന്ന​തി​നും വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കി മാ​റ്റു​ന്ന​തി​നും മ​ന്ത്രാ​ല​യം ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. മ​ലി​നീ​ക​ര​ണം കു​റ​ക്കു​ന്ന​തി​നു​ള്ള നേ​രി​ട്ടു​ള്ള മാ​ർ​ഗ​മെ​ന്ന നി​ല​യി​ൽ ഡാ​റ്റാ സെ​ന്‍റ​റു​ക​ളി​ലും ക​മ്മ്യൂ​നി​ക്കേ​ഷ​ൻ​സ് ട​വ​റു​ക​ളി​ലും മ​ലി​നീ​ക​ര​ണം കു​റ​ക്കാ​ൻ മ​ന്ത്രാ​ല​യം ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗ്രീ​ൻ മൊ​ബി​ലി​റ്റി മേ​ഖ​ല​യി​ൽ നി​ര​വ​ധി പ്രാ​ദേ​ശി​ക സം​രം​ഭ​ങ്ങ​ൾ ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ കു​റ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ദി​ബ്ബ-​ലി​മ-​ഖ​സ​ബ് റോ​ഡ് പ​ദ്ധ​തി ഇ​ല​ക്ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. മി​ഡി​ലീ​സ്റ്റി​ൽ ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തെ നീ​ക്ക​മാ​ണി​ത്. ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ൽ ഇ​ല​ക്ട്രി​ക് സൈ​ക്കി​ളു​ക​ൾ സ​ജീ​വ​മാ​ക്കു​ന്ന​തി​നു​ള്ള ഒ​രു പൈ​ല​റ്റ് പ്രോ​ജ​ക്റ്റി​ന് പു​റ​മേ, ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ ഊ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ട്ര​ക്കു​ക​ൾ​ക്കാ​യി ഗ്രീ​ൻ കോ​റി​ഡോ​ർ പ്രോ​ജ​ക്ടും ആ​രം​ഭി​ച്ചു.

മേ​ഖ​ല​യി​ൽ വൈ​ദ്യു​ത, ​​ഹൈ​ബ്രി​ഡ് വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ഗ്രീ​ൻ മൊ​ബി​ലി​റ്റി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ഒ​മാ​നി​ലെ​യും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ​യും പ്ര​തി​നി​ധി​ക​ളെ​യും വി​ദ​ഗ്ധ​രെ​യും പ​ങ്കെ​ടു​പ്പി​ച്ച് ശി​ൽ​പ​ശാ​ല​ക​ളും സം​ഭാ​ഷ​ണ സെ​ഷ​നു​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.

അ​തേ​സ​മ​യം, ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ (ഇ.​വി) ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ്​ സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ക​സ്റ്റം​സ് നി​കു​തി​യി​ൽ നി​ന്ന് 100 ശ​ത​മാ​നം ഇ​ള​വ്, റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ൽ (ആ​ർ.​ഒ.​പി) ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ൽ, വാ​ഹ​ന​ങ്ങ​ൾ​ക്കും സ്പെ​യ​ർ പാ​ർ​ട്സും പൂ​ജ്യം ശ​ത​മാ​നം മൂ​ല്യ​വ​ർ​ധി​ത നി​കു​തി എ​ന്നി​വ​യാ​ണ് സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്യു​ന്ന ചി​ല ആ​നു​കൂ​ല്യ​ങ്ങ​ൾ.

വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യു​ന്ന പ്ര​ക്രി​യ സു​ഗ​മ​മാ​ക്കു​ന്ന​തി​നും അ​വ​യു​ടെ യാ​ത്രാ പ​രി​ധി​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​മാ​യി നി​ര​വ​ധി ന​ഗ​ര​ങ്ങ​ളി​ലും പൊ​തു സ്ഥ​ല​ങ്ങ​ളി​ലും ഇ​ല​ക്ട്രി​ക് ചാ​ർ​ജി​ങ്​ സ്റ്റേ​ഷ​നു​ക​ളു​ടെ വി​പു​ല​മാ​യ ശൃം​ഖ​ല​യും വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. താ​ര​ത​മ്യേ​നെ കു​റ​ഞ്ഞ അ​റ്റ​കു​റ്റ​പ്പ​ണി​യേ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്ക്​ വ​രി​ക​യു​ള്ളൂ. ഇ​ത്​ ഉ​ട​മ​ക​ൾ​ക്ക്​ ​നേ​ട്ട​മാ​ണ്. 2050ഓ​ടെ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം പൂ​ജ്യ​ത്തി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ ഒ​മാ​ൻ.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഇ​ല​ക്​​ട്രി​ക്ക്​ വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക്​ ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​പ്പി​ക്കു​ന്ന​ത്. ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ നി​ന്നു​ള്ള മ​ലി​നീ​ക​ര​ണം കു​റ​ക്കാ​ൻ ഒ​മാ​ൻ വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ചേ​ർ​ന്ന്​ യോ​ജി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. സു​ൽ​ത്താ​നേ​റ്റി​ലെ മൊ​ത്തം ഹ​രി​ത​ഗൃ​ഹ വാ​ത​ക ഉ​ദ്‌​വ​മ​ന​ത്തി​ന്റെ 18 ശ​ത​മാ​ന​മാ​ന​വ​വും ​ഗ​താ​ഗ​ത മേ​ഖി​ല​യി​ൽ​നി​ന്നു​ള്ള​താ​​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsElectric vehiclesSustainable Development Agenda
News Summary - 300 percent increase in number of electric vehicles
Next Story