ബാത്തിന മേഖലയിൽ 3000 ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു
text_fieldsമസ്കത്ത്: ശഹീൻ ചുഴലിക്കാറ്റ് നാശം വിതച്ച ബാത്തിന മേഖലയിലെ സഹം, സുവൈഖ്, ഖബൂറ വിലായത്തുകളിൽ 3000 വൃക്ഷത്തൈകൾ വിതരണം ചെയ്തതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. 'ബാത്തിനയെ ഹരിതാഭമാക്കാൻ ഒരുമിച്ച്' എന്ന തലക്കെട്ടിലായിരുന്നു പരിപാടി. ഫലവൃക്ഷങ്ങൾ, തണൽ മരങ്ങൾ തുടങ്ങിയവയാണ് വിതരണം ചെയ്തത്. സീബിലെയും സഹമിലെയും വളൻററി സിവിൽ ടീമുകൾ, സ്പോർട്സ് ടീമുകൾ, ഒമാനി വിമൻസ് അസോസിയേഷനുകൾ എന്നിവയുടെ പിന്തുണയോടെയായിരുന്നു പരിപാടി.
വിവിധ പ്രായത്തിലുള്ള 350 സന്നദ്ധപ്രവർത്തകർ കാമ്പയിനിൽ പെങ്കടുത്തു. ഇൗവർഷം അവസാനം വരെ കാമ്പയിൻ തുടരും. ശഹീൻ ചുഴലിക്കാറ്റിൽ കാർഷിക വിളകളും മറ്റും നശിച്ച സ്ഥലങ്ങളിലേക്ക് ഫലവൃക്ഷങ്ങൾ വിതരണം ചെയ്യാൻ സുൽത്താൻ ഹൈതം ബിൻ താരീഖ് ദിവസങ്ങൾക്കുമുമ്പ് നിർദേശം നൽകിയിരുന്നു. ശഹീൻ ചുഴലിക്കാറ്റ് കനത്ത നാശമാണ് രാജ്യത്തിെൻറ കാർഷിക മേഖലയിലുണ്ടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.