Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 3427 പേർക്ക്​...

ഒമാനിൽ 3427 പേർക്ക്​ കൂടി കോവിഡ്​ ഭേദമായി

text_fields
bookmark_border
ഒമാനിൽ 3427 പേർക്ക്​ കൂടി കോവിഡ്​  ഭേദമായി
cancel
മസ്​കത്ത്​: ഒമാനിൽ കോവിഡ്​ രോഗമുക്​തരുടെ എണ്ണത്തിൽ റെക്കോർഡ്​ വർധനവ്​. 3427 പേർക്കാണ്​ വ്യാഴാഴ്​ച രോഗം ഭേദമായത്​. ഇതോടെ മൊത്തം രോഗമുക്​തരുടെ എണ്ണം 51349ആയി. 1099 പേർക്കാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതോടെ മൊത്തം രോഗബാധിതർ 72646 ആയി. ഇതിൽ 979 പേർ സ്വദേശികളും 120 പേർ പ്രവാസികളുമാണ്​.  ആകെ 3344 പരിശോധനകളാണ്​ നടത്തിയത്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ്​ പേരാണ്​ മരണപ്പെട്ടത്​.  ഇതോടെ മരണ സംഖ്യ 355 ആയി. 80 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  589 പേരാണ്​ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 169 പേർ  തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. 20942 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. പുതിയ രോഗികൾ മസ്​കത്ത്​ ഗവർണ​േററ്റിലാണ്​ കൂടുതൽ. 371 പുതിയ രോഗികളാണ്​ ഇവിടെയുള്ളത്​. വടക്കൻ ബാത്തിനയും തെക്കൻ ബാത്തിനയുമാണ്​ അടുത്ത സ്​ഥാനങ്ങളിൽ. വിലായത്ത്​ തലത്തിലെ കണക്കുകൾ പരിശോധിക്കു​േമ്പാൾ സീബാണ്​ രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ. 185 പേർക്കാണ്​ ഇവിടെ പുതുതായി  രോഗം സ്​ഥിരീകരിച്ചത്​. 77 പേരുള്ള സഹാറാണ്​ അടുത്ത സ്​ഥാനത്ത്​.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ,  പുതിയ രോഗികൾ എന്നിവർ ചുവടെ;
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-8425,7403,17; ബോഷർ-10117,8086,70; മസ്​കത്ത്​- 1569,1366,24; അമിറാത്ത്-2970,2080,38; സീബ്​ -14457,10701, 185; ഖുറിയാത്ത്​-906,558,37.
2. വടക്കൻ ബാത്തിന: സുവൈഖ്​ -2456,1490,17; ഖാബൂറ-896,468,33; സഹം-2017,1072,63; സുഹാർ -3858,2140,77; ലിവ -1015,534,7; ഷിനാസ്​ -1046,536,7.
3. തെക്കൻ ബാത്തിന: ബർക്ക-3924,2410,75; വാദി മആവിൽ-339,238,5; മുസന്ന-1710,1069,34; നഖൽ -360,214,13; അവാബി- 234,180,5;  റുസ്​താഖ്​ -1593,1017,44.  
4. ദാഖിലിയ:  നിസ്​വ-1066,644,15; സമാഇൽ-1025,694,11; ബിഡ്​ബിദ്-601,394,11;  ഇസ്​കി -479,321,7; മന-174,106,2;  ഹംറ-197,133,4;  ബഹ്​ല -465,275,11; ആദം-216,136,1.
5. ദോഫാർ:  സലാല- 2339,1336,57; മസ്​യൂന-56,45,4; ഷാലിം-64,42,0; മിർബാത്ത്​-168,150,0; തഖാ-16,11,1; തുംറൈത്ത്​-55,34,0; റഖിയൂത്ത്​ -9,4,0; ദൽഖൂത്ത്​-8,6,2; മഖ്​ഷൻ-1,0,0; സദാ- 1,0,0.
6. അൽ വുസ്​ത: ഹൈമ-144,122,0; ദുകം -1209,1133,0; അൽ ജാസിർ-181,142,0; മഹൂത്​ - 20,10,0.
7. തെക്കൻ ശർഖിയ: ബുആലി-907,674,32; ബുഹസൻ-188,127,4; സൂർ-851,582,35; അൽ കാമിൽ -207,126,13; മസീറ-11,3,0.
8. വടക്കൻ ശർഖിയ:  ഇബ്ര- 282,183,7; അൽ ഖാബിൽ-121,77,4; ബിദിയ -255,127,1; മുദൈബി -877,519,2; ദമാ വതായിൻ-185,108,9; വാദി ബനീ ഖാലിദ്​ -66,38,2.
9. ബുറൈമി:  ബുറൈമി -766,535,39; സുനൈന-9,2,1.
10. ദാഹിറ:  ഇബ്രി-1185,680,67; ദങ്ക്​-115,84,6; യൻകൽ -168,130,2.
11. മുസന്ദം: ഖസബ്​ -32,21,0; ദിബ്ബ-8,7,0; ബുക്ക -7,5,0.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannews
News Summary - 3427 covid patients recovered
Next Story