സിക്ക് ലീവ്:സര്‍ട്ടിഫിക്കറ്റുകള്‍ ഓൺലൈനിലൂടെ സ്വന്തമാക്കിയത് 3.70 ലക്ഷം ആളുകൾ
text_fieldsമസ്കത്ത്: സിക്ക് ലീവ് അപേക്ഷക്കായി രാജ്യത്ത് പുതുതായി തുടങ്ങിയ ആരോഗ്യ മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടൽ വഴി മെഡിക്കൽ അവധി സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കിയത് 370,000ല്‍ പരം ആളുകൾ. കഴിഞ്ഞ നവംബറിലാണ് സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും നല്കുന്ന സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള സംവിധാനമൊരുക്കിയത്. സേവനം തുടങ്ങി ആറു മാസം കഴിയുമ്പോഴേക്കും പുതിയ സംവിധാനം വിജയകരമാണെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന കോമെക്സിന്റെ പ്രദർശനവേദിയിൽ പുതിയ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു.
ഒമാന്‍ മെഡിക്കല്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് പ്രസിഡന്റ് ഡോ. ഫാത്വിമ മുഹമ്മദ് അല്‍ അജ്മിയുടെ കാര്‍മികത്വത്തിലായിരുന്നു ഉദ്ഘാടന പരിപാടികൾ. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്മെൻറ് ഡയറക്ടർ ജനറൽ ഡോ. മുഹന്ന അൽ മസ്ലാഹി, മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
അതേസമയം, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽനിന്ന് ലഭിച്ച സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ മറ്റ് അധികാരികൾക്ക് സമർപ്പിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ആവശ്യമാണ്. രണ്ട് ദിവസത്തേക്കുള്ള സിക്ക് ലീവിന്റെ അംഗീകാരം ഹെൽത്ത് പോർട്ടലിൽ നിന്നും നേരിട്ട് ആക്സസ് ചെയ്യാവുന്നതാണ്.
ലീവ് രണ്ട് ദിവസത്തിൽ കൂടുതലാണെങ്കിൽ, സിക്ക് ലീവ് സർട്ടിഫിക്കേഷൻ ഫീസ് രണ്ട് റിയാൽ അടക്കേണ്ടതാണ്. പണം പിന്നീടാണ് അടക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അപ്രൂവൽ ഫീസ് പേയ്മെന്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള ലിങ്ക് അടങ്ങിയ ഒരു സന്ദേശം ലഭിക്കും. ഇതിൽ കയറി നടപടി പൂർത്തിയാക്കാം.
പിന്നീട് പോർട്ടൽ വഴി രോഗിയുടെ ഐഡി വിശദാംശങ്ങൾ പരിശോധിച്ച ശേഷം സർട്ടിഫിക്കറ്റ് നൽകും. ഡോക്ടറുടെയോ ആരോഗ്യ സ്ഥാപനത്തിന്റെയോ ഒപ്പ് ആവശ്യമില്ല. സിക്ക് ലീവിന്റെ സാധുത ക്യു.ആർ കോഡ് ഉപയോഗിച്ച് പരിശോധിക്കാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.