4,000 വർഷം പഴക്കമുള്ള വാസസ്ഥലം കണ്ടെത്തി
text_fieldsമസ്കത്ത്: തെക്കൻ ബാത്തിനയിലെ റുസ്താഖ് വിലായത്തിൽ നടത്തിയ പുരാവസ്തു ഗവേഷണത്തിൽ 4,000 വർഷത്തിലേറെ പഴക്കമുള്ള വാസസ്ഥലം കണ്ടെത്തി. നിരവധി കൂറ്റൻ കെട്ടിടങ്ങളും ശ്മശാന സ്ഥലവും കണ്ടെത്തിയവയിൽ പെടുന്നു.
സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് ആർട്സ് ആൻഡ് സോഷ്യൽ സയൻസസിലെ ആർക്കിയോളജി ഡിപ്പാർട്മെന്റ് പ്രതിനിധി ഡോ. ഖാലിദ് ഡഗ്ലസ്, ഇറ്റാലിയൻ പിസ സർവകലാശാല പ്രതിനിധി ഡോ. സാറാ പിസിമെന്റി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പുരാവസ്തു ദൗത്യസംഘമാണ് അൽ-തേഖ പ്രദേശത്ത് വാസസ്ഥലം കണ്ടെത്തിയ്. പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിന്റെ മേൽനോട്ടത്തലായിരുന്നു ഗവേഷണം.
ബി.സി മൂന്നാം സഹസ്രാബ്ദത്തിൽ വെങ്കലയുഗത്തിലാണ് ഈ പ്രദേശത്ത് ആദ്യമായി ജനവാസമുണ്ടായിരുന്നതെന്ന് പുരാവസ്തുഗവേഷണ ഫലങ്ങൾ സൂചിപ്പിക്കുന്നു. സുൽത്താനേറ്റിൽ അഭിവൃദ്ധിക്ക് സാക്ഷ്യം വഹിച്ച ഉമ്മുൽ നാർ സംസ്കാരത്തിന്റെ വാസസ്ഥലങ്ങളാണ് കണ്ടെത്തിയതെന്ന് അനുമാനിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.