50ാം ദേശീയ ദിനം: മൊബൈൽ ഫോട്ടോഗ്രഫി മത്സരവുമായി പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച്
text_fieldsമസ്കത്ത്: ഒമാെൻറ 50ാം ദേശീയദിനത്തിെൻറ ഭാഗമായി രാജ്യത്തെ ആദ്യ ധനവിനിമയ ഇടപാട് സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച്, ലൈഫ് ഇൻ ഒമാൻ ഫേസ്ബുക്ക് പേജുമായി ചേർന്ന് മൊബൈൽ ഫോൺ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു.
അമ്പതാം ദേശീയദിനവുമായി ബന്ധപ്പെട്ട എന്തു ഫോേട്ടായും എടുക്കാവുന്നതാണ്. ഫോട്ടോകൾ ലൈഫ് ഇൻ ഒമാൻ എന്ന ഫേസ്ബുക് പേജിെൻറ 'മൊബൈൽ ഫോട്ടോഗ്രഫി മത്സരം' എന്ന പോസ്റ്റിന് താഴെ കമൻറായി പോസ്റ്റ് ചെയ്യണം. നവംബർ 20 വരെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാം.ഒമാനിലുള്ള സ്വദേശികൾക്കും വിദേശികൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഒരാൾക്ക് എത്ര ഫോട്ടോകൾ വേണമെങ്കിലും പോസ്റ്റ് ചെയ്യാം.
ഏറ്റവും മികച്ച മൂന്നു ചിത്രങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. ഏറ്റവും കൂടുതൽ ലൈക്കും, റീച്ചും ലഭിക്കുന്ന ചിത്രത്തിന് പ്രത്യേക സമ്മാനം ലഭിക്കുമെന്ന് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ മാനേജർ സുപിൻ ജെയിംസും, ചീഫ് ഓപറേഷൻ മാനേജർ ബിനോയ് സൈമൺ വർഗീസും വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
അമ്പതാമത് ദേശീയദിനത്തിന് വിപുലമായ പരിപാടികൾ ഈ വർഷത്തിെൻറ തുടക്കത്തിൽ തന്നെ ആസൂത്രണം ചെയ്തിരുന്നു. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ മൂലം പൊതുപരിപാടികൾ നടത്തുന്നതിനുള്ള നിയന്ത്രണം മൂലം പരിപാടികൾ ഒഴിവാക്കി. ദേശീയദിനത്തിെൻറ ആവേശം ജനങ്ങളിൽ എത്തിക്കാൻ നവമാധ്യമങ്ങൾ വഴി എല്ലാ ശ്രമങ്ങളും നടത്തും. നേരത്തേ മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന് നടത്തിയ തിരുവോണദിന സന്ദേശ മത്സരത്തിനും, അന്തർദേശീയ വയോജന ദിനത്തോട് അനുബന്ധിച്ചു നടത്തിയ 'സെൽഫി വിത്ത് എൽഡേഴ്സിനും' കിട്ടിയ സ്വീകാര്യതയാണ് ദേശീയ ദിനത്തിനും ഇത്തരം മത്സരം നടത്താൻ പ്രേരണ ആയതെന്നും സുപിൻ ജെയിംസും , ബിനോയ് സൈമൺ വർഗീസും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.