കുന്തിരിക്കം ഫെസ്റ്റിവലിലേക്ക് എത്തിയത് 51,000 സന്ദർശകർ
text_fieldsമസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ നടന്ന മൂന്നാമത് കുന്തിരിക്കം ഫെസ്റ്റിവലിലേക്ക് എത്തിയത് 51,000 സന്ദർശകർ. നവംബര്‍ 27മുതൽ 11 ദിവസങ്ങളിലായി അരങ്ങേറിയ പരിപാടിയിലേക്കാണ് ഇത്രയുംപേർ ഒഴുകിയെത്തിയത്.
അല്‍ ബലീദ് ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കില്‍ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ കാര്‍മികത്വത്തിലായിരുന്നു പരിപാടികൾ നടന്നത്. വാദി ദുകാഹ് റിസര്‍വ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിൽ അനുബന്ധ പരിപാടികള്‍ അരങ്ങേറി.പുരാതന കാലത്ത് കുന്തിരിക്ക ഉൽപന്നങ്ങളും സത്തകളും എങ്ങനെ നിർമിക്കപ്പെട്ടിരുന്നു എന്നതിനെക്കുറിച്ചുള്ള അവതരണം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
പരിപാടി ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ ഫ്രാങ്കിൻസെൻസ് ഭൂമിയുടെ പ്രാധാന്യം എടുത്തുകാണിച്ചെന്നും സംഘാടകർ വ്യക്തമാക്കി. ലോകത്തില്‍തന്നെ മികച്ച കുന്തിരിക്കം ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഒമാനെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒമാനി കുന്തിരിക്കത്തിനും സുദന്ധദ്രവ്യത്തിനും ലോക വിപണിയില്‍ വലിയ ഡിമാന്‍ഡ് ആണ്. അതേസമയം, ഫെസ്റ്റിവലിന്റെ ഭാഗമായി ദോഫാര്‍ ഗവര്‍ണറേറ്റിലെ വാദി ദൂഖാഹ് റിസര്‍വില്‍ കുന്തിരിക്കം തൈകള്‍ നട്ടുപിടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.