കഴിഞ്ഞവർഷം ഇന്ത്യയിലെത്തിയത് 56,565 ഒമാനികൾ
text_fieldsമസ്കത്ത്: കഴിഞ്ഞവർഷം 56,565 ഒമാനികൾ ഇന്ത്യയിലേക്ക് യാത്രചെയ്തതായി ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ്ക് പറഞ്ഞു. ഒമാൻ-ഇന്ത്യ ബിസിനസ് ഫോറത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ ഉദ്ധരിച്ച് ഇക്കാര്യം പറഞ്ഞത്.
നിലവിൽ ഒമാനികൾക്ക് ഇ-വിസയിൽ ഇന്ത്യയിലേക്ക് പോകാൻ കഴിയും. 16 റിയാൽ ചെലവിൽ ഓൺലൈനായി അപേക്ഷിച്ചാൽ 48 മണിക്കൂറിനുള്ളിൽ ഇത് നേടാനാകും. ഒരുവർഷം ഇതിന് കാലാവധിയുണ്ട്. വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കാൻ ഒമാനും ഇന്ത്യയും ശ്രമിക്കുന്നുണ്ട്. പുനരുപയോഗ ഊർജം, പ്രതിരോധം, സമുദ്രസുരക്ഷ, ലോഹം, ഖനനം, ഉൽപാദനം, എയ്റോസ്പേസ്, ലോജിസ്റ്റിക് തുടങ്ങി നിരവധി മേഖലകളിൽ ഇരുരാജ്യങ്ങൾക്കും സഹകരണം വർധിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.